സമയമെല്ലാം വേയ്‌സ്റ്റാക്കുന്നു; ജൂനിയര്‍ എന്‍.ടി.ആറിന് എതിരെ വിമര്‍ശനം, ഉപദേശിച്ച് ആരാധകര്‍

തെലുങ്ക് യുവതാരം ജൂനിയര്‍ എന്‍ടിആറിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ തന്നെ ആരാധകര്‍. മോശം പ്ലാനിങ്ങ് വഴി തങ്ങളെ താരം നിരാശരാക്കുകയാണെന്നാണ് ഇവരുടെ പരാതി. ഇപ്പോഴുള്ള നല്ല സമയം പാഴാക്കിയാല്‍ അത് ഭാവിയില്‍ അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കും.

അദ്ദേഹം RRR നായി ഏകദേശം 5 വര്‍ഷമാണ് ചെലവഴിച്ചത്. അത് ആരാധകര്‍ക്ക് അല്‍പ്പം അലോസരമുണ്ടാക്കി. കാരണം SS രാജമൗലി രാം ചരണിനാണ്് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ട് തന്നെ എന്‍ടിആര്‍ തന്റെ കരിയറിലെ വിലയേറിയ സമയം RRR നായി പാഴാക്കിയെന്നാണ് അവരുടെ സംസാരം.

ആര്‍ആര്‍ആര്‍ എന്‍ടിആറിന് ആഗോള അംഗീകാരം കൊണ്ടുവന്നതില്‍ എന്‍ടിആര്‍ ആരാധകര്‍ സന്തോഷിച്ചു, എന്നാല്‍ ഇതിനുശേഷം, അദ്ദേഹത്തിന്റെ അടുത്ത ചിത്രം 2024 വേനല്‍ക്കാലത്ത് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളുടെ ഇടവേള എന്തിനാണെന്നാണ് ആരാധകരുടെ ചോദ്യം. .

എന്‍ടിആര്‍ 30 യ്ക്കായി ആരാധകര്‍ ഒരു വര്‍ഷത്തിലധികം കാത്തിരിക്കേണ്ടതുണ്ട്, ഇത് അവരെ വളരെ നിരാശപ്പെടുത്തുന്നു, എന്‍ടിആര്‍ ആര്‍ട്സിന്റെ ബാനറില്‍ ഹരികൃഷ്ണ കെയും യുവസുധ ആര്‍ട്സിന്റെ ബാനറില്‍ സുധാകര്‍ മിക്കിളിനേനിയും ചേര്‍ന്നാണ് ഇപ്പോള്‍ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ രത്‌നവേലുവിനെ ഛായാഗ്രഹണ ഡയറക്ടറായും സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനറായും നിയമിതനായി. ശ്രീകര്‍ പ്രസാദ് ഈ പ്രോജക്റ്റിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കും, അനിരുദ്ധ് രവിചന്ദര്‍ ഈ വരാനിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കും.