ബെര്‍മിങ്ഹാമിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യയ്ക്കായി ഇരട്ട സെഞ്ച്വറി തികച്ച് നായകൻ ശുഭ്മാൻ ഗിൽ. 311 ബോളിൽ നിന്നാണ് താരം തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടിയത്. ക്യാപ്റ്റനെന്ന നിലയിൽ തന്റെ മൂന്നാം ഇന്നിംഗ്‌സിൽ തന്നെ ഗിൽ ഇരട്ട സെഞ്ച്വറി നേടി. താരത്തിന്റെ പ്രകടനക്കരുത്തിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 496 റൺസെടുത്ത് മികച്ച നിലയിലാണ്. വാഷിംഗ്ടൺ സുന്ദറാണ് താരത്തിനൊപ്പം ക്രീസിൽ. ഗിൽ 222*, വാഷിംഗ്ടൺ 23*.
അഞ്ചു വിക്കറ്റിനു 310 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിനം നിലവിൽ ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യദിനം കെഎല്‍ രാഹുല്‍ (2), യശസ്വി ജയ്സ്വാള്‍ (87), കരുണ്‍ നായര്‍ (31), റിഷഭ് പന്ത് (25), നിതീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യക്കു നഷ്ടമായിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- കെഎല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ്ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
Read more
ഇംഗ്ലണ്ട്- സാക്ക് ക്രോളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷുഐബ് ബഷീര്‍.