സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി കണ്ടെത്തിയെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കൂടുതല്‍ കേന്ദ്രസഹായം വേണമെന്നും മന്ത്രി പറഞ്ഞു. 2021 മുതല്‍ കേന്ദ്രഫണ്ട് ലഭിക്കാന്‍ ഉണ്ടെന്നും മന്ത്രി അറിയിച്ചു. 6 കോടി 63 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ കിട്ടാനുള്ളതെന്നും മന്ത്രി അറിയിച്ചു.

2002 മുതല്‍ പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നി പനി എന്നീ രോഗങ്ങള്‍ ബാധിച്ച് ചത്ത കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ള നഷ്ടപരിഹാര തുകയായ 6 കോടി 63 ലക്ഷം രൂപ അനുവദിക്കണമെന്നും ചിഞ്ചുറാണി ആവശ്യപ്പെട്ടു. കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യനുമായി മന്ത്രി കൃഷിഭവനില്‍ കൂടിക്കാഴ്ച്ച നടത്തി.

മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച നിവേദനം മന്ത്രി ജോര്‍ജ് കുര്യന് കൈമാറി. നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്റെ കീഴില്‍ കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യുന്നതിനാവശ്യമായ കേന്ദ്ര സഹായം അനുവദിച്ച് തരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Read more

സംസ്ഥാനത്തെ ആട്, പന്നി വികസനത്തിനായി നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്‌ല നടപടികള്‍ സ്വീകരിക്കണം. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.