'നായകന്‍ ഇല്ലാതെ രാജസേനന്‍ അന്ന് കാണിച്ച സാഹസം, നായിക തമിഴില്‍ നിന്നും എത്തി'; സൂപ്പര്‍ഹിറ്റ് ചിത്രത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

നായകന്‍ ഇല്ലാത സംവിധായകന്‍ രാജസേനന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ.ആര്‍ കണ്ണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളി പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് 1998ല്‍ പുറത്തിറങ്ങിയ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. നായകന്‍മാരെ വച്ച് കൂടുതല്‍ സിനിമകള്‍ എടുത്ത സമയത്താണ് നായകനില്ലാത്ത ഒരു സിനിമ രാജസേനന്‍ എടുക്കുന്നത്.

ഇന്നസെന്റ്, ജഗതി, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കെപിഎസി ലളിത, ബിന്ദു പണിക്കര്‍, കലാരഞ്ജിനി തുടങ്ങി വലിയ താരനിര തന്നെയാണ് സിനിമയില്‍ എത്തിയത്. നായകനില്ലാത്ത സിനിമ എന്ന് പറയുന്നത് ഒരു ഭയങ്കരമായ റിസ്‌ക് എടുക്കുന്നതിന് തുല്യമാണ്, പ്രത്യേകിച്ച് മലയാളത്തില്‍.

Sreekrishnapurathe Nakshathrathilakkam Malayalam Movie Plain Memes, Troll  Maker, Blank Meme Templates, Meme generator, Troll Memes, Malayalam Photo  Comments, Trolls.

ദി കാറിന് ശേഷം രാജസേനന്‍ എടുത്ത ചിത്രമാണ് ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം. നായകനില്ലാത്ത ഒരു സിനിമ അത് എത്രത്തോളം വര്‍ക്കൗട്ട് ആവുമെന്ന കാര്യത്തില്‍ അന്ന് ചര്‍ച്ചകള്‍ നടന്നു. “നായകനില്ല എന്നതില്‍ നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട. സിനിമ നല്ല സബ്ജക്ടാണ്” എന്ന് രാജസേനന്‍ പറഞ്ഞു. ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ഒരു തമിഴ് ചിത്രത്തിന്റെ റീമേക്കാണ്.

നായികാ പ്രാധാന്യമുളള സിനിമയില്‍ മലയാളത്തില്‍ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു നായികയെ തമിഴില്‍ നിന്നും കൊണ്ടുവരാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് നഗ്മയില്‍ എത്തിയത്. തമിഴില്‍ സിനിമ ഇറങ്ങിയത് കൊണ്ട് അവര്‍ക്ക് ആ സബ്ജക്ടിനെ കുറിച്ച് അറിയാം. മലയാളത്തിലെ തിരക്കഥ അവര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. അതനുസരിച്ച് നഗ്മയുമായി ധാരണയായി.

Sreekrishnapurathe Nakshathrathilakkam Full Movie | Jagathy | Innocent |  Cochin Haneefa Comedy Movie - YouTube

നായകനില്ലാതെ ഒരു സിനിമ വിജയിപ്പിക്കാന്‍ പറ്റുമെന്ന് സംവിധായകന്‍ കാണിച്ച ധൈര്യമാണ് ആ സിനിമ. ഓരോ സീനുകള്‍ക്കും കൈയ്യടി ലഭിച്ചിരുന്നു. സംവിധായകനെ സംബന്ധിച്ച് നൂറ് ശതമാനം ആത്മവിശ്വാസത്തോടെ ചെയ്ത ചിത്രമായിരുന്നു അത് എന്നും കണ്ണന്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.