IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് അടുത്തുവരികയാണ്. മാഞ്ചസ്റ്ററിൽ അവിസ്മരണീയമായ സമനില നേടിയ ശുഭ്മാൻ ഗില്ലിടനും കൂട്ടർക്കും അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കാനുള്ള അവസരമുണ്ട്. ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ നിർണായക മത്സരത്തിന് രണ്ട് രാത്രിയുടെ അകലം മാത്രമാണ് ഉള്ളത്. എന്നാൽ ഈ മത്സരത്തിന് മുമ്പ്, ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ചീഫ് പിച്ച് ക്യൂറേറ്ററായ ലീ ഫോർട്ടിസുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലണ്ടനിലെത്തിയ ഇന്ത്യൻ ടീം ഇന്ന് മുതൽ ഓവൽ സ്റ്റേഡിയത്തിൽ വെച്ച് പരിശീലനം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ തന്റെ ടീമിന് നൽകിയ സൗകര്യങ്ങളിൽ ഗൗതം ഗംഭീർ തൃപ്തനല്ലായിരുന്നു. ഇതേ തുടർന്നാണ് ഗൗതം ഗംഭീറും ഗ്രൗണ്ട് സ്റ്റാഫും തമ്മിൽ തർക്കമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം.

“ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല. നിങ്ങൾ ഒരു ഗ്രൗണ്ട്സ്മാൻ മാത്രമാണ്, ആ സ്ഥാനത്ത് നിന്നാൽ മതി” എന്ന് ദേഷ്യതി ഗംഭീർ ഗ്രൗണ്ട് സ്റ്റാഫിനോട് പറഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനും മറ്റുള്ളവരും ചേർന്ന് ഗംഭീറിനെ ശാന്തനാക്കാൻ ശ്രമിച്ചു.

എന്നാൽ ഗംഭീറിനെതിരെ പരാതി നൽകും എന്നാണ് ഓവൽ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് പറഞ്ഞത്. അതിനുള്ള മറുപടിയായി ഗംഭീർ, ‘നിങ്ങൾക്ക് ആവശ്യമുള്ള എവിടെയും ചെന്ന് നിങ്ങൾക്ക് പരാതി നൽകാം, പക്ഷെ എന്തുചെയ്യണമെന്ന് നിങ്ങൾക്ക് ഞങ്ങളോട് പറയാൻ കഴിയില്ല’ എന്നു പറഞ്ഞു. ജൂലൈ 31 നാണ് പരമ്പരയിലെ അവസാന മത്സരം.

സംഭവത്തിന്റെ വീഡിയോ കാണാം..

View this post on Instagram

A post shared by Mallu Updater (@mallu.updater)

Read more