നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

നടിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന സുബി സുരേഷ് (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്.  രാജസേനന്‍ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Read more

‘പഞ്ചവർണതത്ത’, ‘ഡ്രാമ, 101 വെഡ്ഡിങ്’, ‘ഗൃഹനാഥൻ’, ‘കില്ലാഡി രാമൻ’, ]ലക്കി ജോക്കേഴ്സ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോൾസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.