സഖാവിനെ ഒരു നോക്ക് കാണാന്‍, പാത നിറഞ്ഞു ജനാവലി; 3 മണിക്കൂര്‍ പിന്നിട്ടിട്ടും നഗരപരിധി കഴിയാനാവാതെ വിലാപയാത്ര; അന്ത്യയാത്രയിലും വി എസ് ക്രൗഡ് പുള്ളര്‍

വിപ്ലവസൂര്യൻ വി എസ് അച്യുതാനന്ദൻ തലസ്ഥാനത്തോട് വിടചൊല്ലി ജന്മനാട്ടിലേക്ക് വിലാപയാത്രയായി പോവുകയാണ്. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. നിരവധി ആളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാനായി വിലാപയാത്ര എത്തുന്ന സ്ഥലങ്ങളിൽ ഇരച്ചെത്തുന്നത്. വലിയ ജനക്കൂട്ടമാണ് വിലാപയാത്രയെ പിന്തുടരുന്നത്.

സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം കൃത്യം രണ്ട് മണിക്ക് വിലാപയാത്ര പുറപ്പെട്ടു. തിരുവനന്തപുരത്ത് മാത്രം 23 പോയിൻ്റുകളിൽ ജനങ്ങൾക്ക് വിഎസിനെ കാണാൻ സാധിക്കും. അതേസമയം ആലപ്പുഴയിലേക്കുള്ള വഴിനീളെ പലയിടത്തും വിലാപയാത്ര നിർത്തും.

ഇന്ന് ആലപ്പുഴയിൽ വേലിക്കകത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം നാളെ രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലും പൊതുദർശനത്തിന് വെക്കും. ഉച്ചയ്ക്ക് ശേഷം, പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടിലാണ് വിഎസിൻ്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

Read more