'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ. കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട് എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യാസൻ പറയുന്നത്. എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ലെന്നും വ്യാസൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

മാധ്യമങ്ങളുടെ സ്മാര്‍ത്ഥ വിചാരത്തിനും, പ്രോസിക്യൂഷൻ മെനഞ്ഞ കള്ളക്കഥകൾക്കുമിടയിൽ നിന്ന് സത്യത്തിന്റെ പാലാഴി കടഞ് നീതിയുടെ അമൃത് എടുത്ത ഈ ധീര വനിതയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്. മാധ്യമ വിചാരണ നടത്തി ചാനൽ ജഡ്ജിമാർ അല്ല വിധി പറയേണ്ടത്, കോടതികൾ ആണ് യഥാർത്ഥ വിധികർത്താക്കളെന്ന് ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്.
പോലീസും, മാധ്യമങ്ങളും, സർക്കാരിന്റെ നിയമസംവിധാനങ്ങളും ഒത്തൊരുമിച്ച് നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ ആരെയോ കുടുക്കാൻ അവർ തുനിഞ്ഞിറങ്ങിയിരിക്കുന്നു.
ആ ചതിയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒന്നുകിൽ ദൈവത്തിന്, അല്ലെങ്കിൽ ദൈവ തുല്യനായ ഒരാൾക്ക് മാത്രമേ സാധിക്കു.
എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല
സത്യമേവ ജയതേ🙏
NB: പോലീസുകാരെ സുഹൃത്തുക്കളാക്കരുത് എന്ന് ഒരു ചൊല്ലുണ്ട് കാരണം പരിചയമുള്ള പോലീസുകാരൻ രണ്ടിടി കൂടുതൽ ഇടിക്കുമത്ര, അതുപോലെതന്നെ മാധ്യമപ്രവർത്തകരെയും( മാധ്യമ സ്ഥാപനങ്ങളെയും) സുഹൃത്തുക്കളാക്കരുത്, പരിചയം നടിക്കുന്ന മാധ്യമപ്രവർത്തകനായിരിക്കും( മാധ്യമ സ്ഥാപനം ആയിരിക്കും) നിങ്ങളെക്കുറിച്ച് ആദ്യം വ്യാജവാർത്ത ഉണ്ടാക്കുന്നത് 🤣😂

Read more