ഡബ്ല്യൂസിഎല്ലിലെ ഇന്ത്യ-പാക് മത്സര വിവാദത്തെ കുറിച്ച് ചോദ്യം; വൈറലായി സിറാജിന്റെ പ്രതികരണം

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) മത്സരം റദ്ദാക്കിയതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഞായറാഴ്ച എഡ്ജ്ബാസ്റ്റണിൽ പാകിസ്ഥാൻ ചാമ്പ്യൻമാരുമായി ഇന്ത്യ ചാമ്പ്യൻമാർ ഏറ്റുമുട്ടേണ്ടതായിരുന്നു. എന്നാൽ, ഇന്ത്യ ചാമ്പ്യൻമാരിലെ ചില അംഗങ്ങൾ കളിക്കാൻ വിസമ്മതിച്ചതിനാൽ മത്സരം റദ്ദാക്കപ്പെട്ടു.

ഏപ്രിൽ 22 ന് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണമാണ് ഇന്ത്യൻ കളിക്കാരെ പാകിസ്ഥാനെതിരെ കളിക്കുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിച്ചത്. ആക്രമണത്തെത്തുടർന്ന്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവുകയും പുതിയൊരു തലത്തിലേക്ക് എത്തുകയും ചെയ്തു.

തിങ്കളാഴ്ച, ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സിറാജ് നടത്തിയ പത്രസമ്മേളനത്തിൽ WCL മത്സരം റദ്ദാക്കിയതിനെക്കുറിച്ച് ഒരു റിപ്പോർട്ടർ ചോദിച്ചു. എന്നാൽ സിറാജ് ഇതിൽ അസ്വസ്ഥനായി, “എനിക്കറിയില്ല,” എന്ന് മറുപടി നൽകി.

Read more

ഐസിസി ഇവന്റുകളിൽ ഇന്ത്യ പാകിസ്ഥാനുമായി കളിക്കുമോ എന്ന് ചോദിച്ച് റിപ്പോർട്ടർ സിറാജിനെ വീണ്ടും അസ്വസ്ഥനാക്കി. ‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല’ എന്ന് സിറാജ് ആവർത്തിച്ചു.