എന്റെ ശബ്ദം, ലുക്ക് ഒന്നിലും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.. ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി: സായ് പല്ലവി

ഒരുപാട് അരക്ഷിതത്വങ്ങളുള്ള ഒരാളായിരുന്നു താനെന്ന് നടി സായ് പല്ലവി. തന്റെ ശബ്ദം, ലുക്ക് എന്നിവയെ കുറിച്ചൊന്നും തീരെ ആത്മവിശ്വാസമില്ലായിരുന്നു. പ്രേമത്തില്‍ അഭിനയിച്ചതോടെയാണ് മാറ്റം വന്നത്. അല്‍ഫോണ്‍ പുത്രനാണ് തനിക്ക് ആത്മവിശ്വാസം തന്നത് എന്നാണ് സായ് പറയുന്നത്.

പ്രേമത്തിന്റെ ആദ്യ ഷോ കാണാന്‍ താനും പോയിരുന്നു. തന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ വലിയ കയ്യടിയുണ്ടായി. തന്നെ കണ്ടിട്ടാണ് ആളുകള്‍ കയ്യടിക്കുന്നതെന്ന് മനസിലായപ്പോള്‍ ആശ്ചര്യം തോന്നി. അന്ന് തനിക്ക് മനസിലായി ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന്.

കഥാപാത്രവും നമ്മുടെ അഭിനയവുമാണ് അവര്‍ ശ്രദ്ധിക്കുന്നത്. സംവിധായകന്‍ നമ്മളെ സിനിമയിലേക്ക് വിളിക്കുന്നത് നമ്മളില്‍ പ്രതീക്ഷയുള്ളതു കൊണ്ടാണ്. പ്രേമം ഇറങ്ങിയ ശേഷം തന്റെ ആത്മവിശ്വാസം വര്‍ധിച്ചു. അതിന് കാരണം അല്‍ഫോണ്‍സ് പുത്രനാണ്.

മേക്കപ്പ് ഇടാതിരിക്കുന്നതാണ് തനിക്ക് ആത്മവിശ്വാസം. ചിലര്‍ക്ക് മേക്കപ്പ് ഇടുന്നതായിരിക്കും ആത്മവിശ്വാസം നല്‍കുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ് എന്നാണ് സായ് പല്ലവി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഹിന്ദി സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും സായ് പറയുന്നുണ്ട്. കഥാപാത്രങ്ങള്‍ നമ്മളെ തേടിവരികയാണ് ചെയ്യുന്നത്. തനിക്ക് മാനേജറില്ല. സംവിധായകരോടും നിര്‍മാതാക്കളോടും താന്‍ തന്നെയാണ് സംസാരിക്കുന്നത്. എല്ലാം മാനേജ് ചെയ്യാന്‍ പറ്റാറുണ്ട് എന്നാണ് സായ് പറയുന്നത്.