അത്തരം നേതാക്കന്മാരുടെ സ്വത്ത് കണ്ടുകെട്ടിയാല്‍ തീര്‍ക്കാവുന്ന കടമേ ഇപ്പോള്‍ കേരളത്തിനുള്ളൂ: ജോയ് മാത്യു

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യുന്ന നടപടിയില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. പി.എഫ്.ഐ മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചതെന്നും വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നും അവര്‍ക്കെതിരെയും നടപടിയുണ്ടാകണമെന്ന് ജോയ് മാത്യു പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പ് പൂര്‍ണരൂപം

പോപ്പുലര്‍ ഫ്രണ്ട് മാത്രമല്ല കേരളത്തില്‍ ഹര്‍ത്താലും ബന്ദും നടത്തി പൊതുമുതല്‍ നശിപ്പിച്ചത് . അതിനും മുന്‍പേ ഇതൊക്കെ ചെയ്തുകൂട്ടിയ വേറെയും രാഷ്ട്രീയ പാര്‍ട്ടികളുണ്ട് . അതിന്റെയൊക്കെ നേതാക്കന്മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയാല്‍ തീര്‍ക്കാവുന്ന കടമേ ഇപ്പോള്‍ കേരളത്തിനുള്ളൂ.

Read more

ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യം ശ്രദ്ധിക്കാനപേക്ഷ. ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ കിരാതപ്രവൃത്തികള്‍ക്ക് ഇരയായി കൊല്ലപ്പെടുകയോ അംഗഭംഗം നേരിടുകയോ ചെയ്യേണ്ടിവന്ന അസംഖ്യം സാധാരണക്കാരുണ്ട്. അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തിന് ഈ ഹൈക്കോടതി വിധി ഒരു സഹായമാകും.