മാസ്‌ക് ഊരിയാലും ഒന്നും സംഭവിക്കാനില്ലെന്ന് ഫോട്ടോഗ്രാഫര്‍; കോവിഡിനെ കുറിച്ച് ക്ലാസെടുത്ത് ജാന്‍വി, അച്ഛന്‍ മാറ്റിയ മാസ്‌ക് തിരികെ വെപ്പിച്ചു

 

മുംബൈയില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി ബോളിവുഡ് താരപുത്രി ജാന്‍വി കപൂര്‍.

അച്ഛന്‍ ബോണി കപൂറിനോടൊപ്പം നടന്നു വന്നിരുന്ന ജാന്‍വി ഫോട്ടോഗ്രാഫര്‍മാര്‍ക്കു വേണ്ടി ആദ്യം പോസ് ചെയ്തു. എന്നാല്‍ മാസ്‌ക് ഊരാനുള്ള അവരുടെ ആവശ്യം ജാന്‍വി നിരാകരിച്ചു. അച്ഛന്‍ ബോണി കപൂര്‍ തന്റെ മാസ്‌ക് മാറ്റിയതിനെ വിലക്കിയ ജാന്‍വി ബോണി കപൂറിനെ കൊണ്ട് മാസ്‌ക് തിരിച്ചു വെയ്പ്പിക്കുകയും ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കോവിഡിനെ കുറിച്ച് ക്ലാസെടുക്കുകയും ചെയ്തു.

പേടിക്കേണ്ട കാര്യമില്ലെന്നും മാസ്‌ക് ഊരിയാലും ഒന്നു സംഭവിക്കില്ലെന്ന ഫോട്ടോഗ്രാഫര്‍മാരുടെ കമന്റ് ഇഷ്ടപ്പെടാത്ത ജാന്‍വി മാസ്‌ക് ഊരിയാല്‍ പലതും സംഭവിക്കുമെന്നും ദയവു ചെയ്ത് തെറ്റായ കാര്യങ്ങള്‍ പറഞ്ഞു പരത്തരുതെന്നും ഫോട്ടോഗ്രാഫര്‍മാരോട് ആവശ്യപ്പെട്ടു.