ലോകത്ത് കോവിഡ് ബാധിതർ 53 ലക്ഷം കടന്നു, മരണം 3,39,907; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന്...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കോവിഡ് സ്ഥീരികരിച്ച് ചികില്‍സയിലുള്ളവര്‍ 53,01,408 പേരാണ്. 24 മണിക്കൂറിനിടെ രോഗം കണ്ടെത്തിയത് ഒരു ലക്ഷത്തോളം പേര്‍ക്കാണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3.39,907 ആയി. ഇന്നലെ മാത്രം മരിച്ചത് 5243 പേരാണ്....

ഉംപുൻ ചുഴലിക്കാറ്റ്; ഇന്ത്യക്ക് 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ

  ഉംപുൻ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതിന് യൂറോപ്യൻ യൂണിയൻ 500,000 യൂറോയുടെ പ്രാരംഭ ധനസഹായം പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ കമ്മീഷണർ ഫോർ ക്രൈസിസ് മാനേജ്‌മെന്റ് ജാനസ് ലെനാറിക് ആണ് ഇക്കാര്യം അറിയിച്ചത്. "കിഴക്കൻ ഇന്ത്യയിലെ കൊൽക്കത്തയുടെ തെക്കുപടിഞ്ഞാറായി ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനാൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ചുഴലിക്കാറ്റ് വടക്കുകിഴക്ക്...

കറാച്ചിയിൽ യാത്രാവിമാനം തകർന്നു വീണു; വിമാനത്തിൽ ഉണ്ടായിരുന്നത് ജീവനക്കാരടക്കം 99 പേർ

പാകിസ്ഥാനിലെ കറാച്ചിയിൽ യാത്രാവിമാനം തർന്ന് വീണു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡിംഗിന് തൊട്ട് മുമ്പ് ജനവാസ കേന്ദ്രത്തിൽ തകര്‍ന്നുവീണത്. Dark plumes of smoke seen near the crash site. #PIA #ModelColony #MalirCantt #Karachi pic.twitter.com/bLBCmG1dXf — Yusra Askari (@YusraSAskari) May 22, 2020 ലാഹോറില്‍...

ബ്രസീലില്‍ 24 മണിക്കൂറില്‍ 18,508 പുതിയ കോവിഡ് രോഗികള്‍; മരണസംഖ്യ 20,000 കടന്നു

ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 പിന്നിട്ടു. ഇന്നലെ 1118 പേരാണ് ഒടുവില്‍ ബ്രസീലില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 20,047 ആയി. 24 മണിക്കൂറില്‍ 18,508 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് ബാധിതതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. ഒരു ലക്ഷം പേരോളം...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക്, മരണസംഖ്യ 3,34,000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 4818 പേർ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷത്തിലേക്ക് അടുക്കുന്നു. രോഗബാധിതരുടെ എണ്ണം ഇതുവരെ 5,189,488 ആയി. കോവിഡ് ബാധിച്ച് 334,092 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറിനിടെ 4818 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയില്‍ ഇന്നലെ 1344 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 28,044 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്....

ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാനൊരുങ്ങി പാകിസ്ഥാന്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍. റംസാന്‍ വ്രതത്തിന്റെ അവസാന ദിനങ്ങള്‍ എത്തിയത് പരിഗണിച്ചാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് വേണം വിശ്വാസികള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 47,394 പേര്‍ക്കാണ് പാകിസ്ഥാനില്‍ ഇതുവരെ കോവിഡ് രോഗബാധയുണ്ടായത്. പഞ്ചാബ്...

ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ശാസ്ത്രീയമായി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല; ട്രംപിനെ തള്ളി അമേരിക്കന്‍ ഡ്രഗ് ഏജന്‍സി 

കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കാ​ൻ ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ മ​രു​ന്ന് ര​ണ്ടാ​ഴ്ച​യാ​യി  ക​ഴി​ക്കു​ന്നു​ണ്ടന്ന  ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​നെ​തി​രെ രൂക്ഷമായ എതിർപ്പുയരുന്നു. യു​എ​സ് ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്ഡി​എ) ആ​ണ് ട്രം​പി​നെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് വീ​ണ്ടും രം​ഗ​ത്തെ​ത്തി​യ​ത്. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ശാസ്ത്രീയമായി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് എ​ഫ്ഡി​എ വ്യക്തമാക്കി. ശ​ാസ്ത്രീ​യ​മാ​യ പി​ൻ​ബ​ല​മി​ല്ലാ​തെ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 51 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്ക് രോഗബാധ, 45,802...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അരക്കോടിയും കടന്ന് മുന്നേറുകയാണ്. ലോകവ്യാപകമായി ഇതുവരെ 50, 85,066 പേർക്കാണ് രോ​ഗബാധയുള്ളത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കെന്ന് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കി. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നര ലക്ഷത്തോട് അടുക്കുന്നു....

അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊറോണ രോ​ഗികളുള്ളത് ബഹുമതിയായി കാണുന്നു: ട്രംപ്

ലോകത്ത് കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുമ്പോൾ ഏറ്റവും കൂടുതൽ കൊറോണ രോ​ഗികളുള്ളത് ബഹുമതിയായാണ് കാണുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 'കൊറോണ രോഗികളില്‍ മുന്നിലുള്ളത് നമ്മളാണ്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്. അതുകൊണ്ടു തന്നെ ഇതൊരു ബഹുമതിയായി കരുതുന്നു. ശരിക്കും ഇതൊരു ബഹുമതിയാണ്'- വൈറ്റ് ഹൗസിൽ മാധ്യമ...

ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗ്ലാദേശിൽ ആദ്യമരണം

  ഉംപുൻ ചുഴലിക്കാറ്റിന്റെ പാതയിലുള്ള ഗ്രാമീണരെ ഒഴിപ്പിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ബംഗ്ലാദേശ് റെഡ് ക്രസന്റ് വളണ്ടിയർ ബുധനാഴ്ച മുങ്ങിമരിച്ചു. ബോട്ട് മുങ്ങിയപ്പോൾ അതിൽ നാലുപേരുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് റെഡ് ക്രസന്റിലെ സൈക്ലോൺ തയ്യാറെടുപ്പ് പ്രോഗ്രാം ഡയറക്ടർ നൂറുൽ ഇസ്ലാം ഖാൻ വാർത്താ ഏജൻസി എ.എഫ്.പിയോട് പറഞ്ഞു. പതിറ്റാണ്ടുകളിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഉംപുൻ ബുധനാഴ്ച...