'ഇനി ദുഃഖം തീർക്കാനും ലീവ് എടുക്കാം', ഇവിടെ അല്ല അങ്ങ് ചൈനയിൽ

തൊഴിലാളിക്ക് ദുഃഖം തീർക്കാൻ ‘സാഡ് ലീവ്’ കൊടുത്ത് ചൈനീസ് സ്ഥാപനം. ചൈനയിലെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ പാങ് ഡോംങ് ലായ് എന്ന സ്ഥാപനമാണ് ഇത്തരത്തിൽ അവധി നൽകുന്നത്. വർഷത്തിൽ 10 ദിവസത്തെ അവധിയാണ് കൊടുക്കുന്നത്. മാർച്ച് 26-നാണ് ഇത്തരത്തിൽ ഒരു ലീവ് പ്രഖ്യാപനം ഉണ്ടാകുന്നത്.

ഓഫീസ് അന്തരീക്ഷം മടുപ്പിക്കുന്നുണ്ടോ? നിങ്ങൾ ജോലിഭാരം കൊണ്ട് വീർപ്പ് മുട്ടുകയാണോ? എങ്കിൽ അതിനും പരിഹാരമുണ്ട്. ‘സാഡ് ലീവ്’. ഇതിനായി മേലധിക്കാരിയുടെ അനുമതിയും ആവശ്യമില്ല. അവധി ഏത് ദിവസം എടുക്കണമെന്നതിനുള്ള പൂർണമായ അവകാശവും തൊഴിലാളികൾക്കാണ്. ഇനി അതിന്റെ പേരിലൊരു പ്രശനം ഉണ്ടാകണ്ടല്ലോ. എന്തായാലും ഈ ആശയം കൊള്ളാലെ.

പാങ് ഡോംങ് ലായ് സ്ഥാപകനും ചെയർമാനുമായ മിസ്റ്റർ യു ഡോങ് ലായ് ആണ് തൊഴിലാളികൾക്ക് വേണ്ടി ഇത്തരത്തിലൊരു അവധികൂടി മുന്നോട്ട് വച്ചത്. കാരണം എല്ലാവർക്കും സന്തോഷമില്ലാത്ത സമയങ്ങളുണ്ട്, അതിനാൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ, ജോലിക്ക് വരരുത് എന്നാണ് മിസ്റ്റർ യു ഡോങ് ലായ് പറയുന്നത്. മാത്രവുമല്ല ജീവനക്കാർക്ക് അവരുടെ വിശ്രമ സമയം എപ്പോൾ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വയംഭരണാവകാശം ഉണ്ട്. മാനേജ്മെൻ്റിന് ഈ അഭ്യർത്ഥന നിരസിക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് ലംഘനമായി കണക്കാക്കുമെന്നും മിസ്റ്റർ യു ഡോങ് ലായ് പറയുന്നു.

തൊഴിലാളികക്ക് ദുഃഖകരമായ അവധി ലഭിക്കുമ്പോൾ, അവർക്ക് ഒരിക്കൽ കൂടി സന്തോഷം തോന്നാം എന്നാണ് മിസ്റ്റർ യു ഡോങ് ലായ് പറയുന്നത്. അതുവഴി കമ്പനിയുടെ ധാരണയും പിന്തുണയും അവർ മനസ്സിലാക്കുന്നു. ഒപ്പം തൊഴിൽ-ജീവിത സന്തുലിതാവസ്ഥ ആസ്വദിക്കുകയും ചെയ്യുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നതെന്നും മിസ്റ്റർ യു ഡോങ് ലായ് പറയുന്നു.

മറ്റെല്ലാ സ്ഥാപനങ്ങളിൽ നിന്നുമെല്ലാം വ്യത്യസ്തമാണ് ഫാറ്റ് ഡോങ് ലായ്. കാരണം ഇവിടത്തെ ജോലിക്കാർ 40 ദിവസം വരെ വാർഷിക അവധി ആസ്വദിക്കുന്നുണ്ട്. മാത്രമല്ല ആഴ്ചയിൽ 6 ദിവസമാണ് ഇവരുടെ ജോലി ചെയ്യുന്നത്. രാവിലെ 9 മുതൽ രാത്രി 9 വരെ ജോലി സമയം. ഇത് മാത്രമല്ല നിരവധി തൊഴിലാളി ക്ഷേമ പരിപാടികൾ ഫാറ്റ് ഡോങ് ലായി നടത്തി വരുന്നുണ്ട്.

ഇപ്പോൾ മാത്രമല്ല നേരത്തെ മുതലേ ഫാറ്റ് ഡോംങ് ലായ് വാർത്തകളിൽ ഇടം നേടിയിരുന്നു. അതിലൊന്നായിരുന്നു തൊഴിലാളികൾക്ക് വിദേശ വെക്കേഷൻ സൗകര്യം നൽകിയത്. 40 ദിവസത്തെ വാർഷിക ലീവിന് പുറമേ ചൈനീസ് പുതുവർഷത്തിന് അഞ്ച് ദിവസത്തെ അവധിയും കമ്പനി നൽകുന്നുണ്ട്. ഉപഭോക്താവിൽ നിന്നുള്ള ഭീഷണിയോ അപമാനമോ നേരിട്ടാൽ 5000 യൂവാനോളം തുക കമ്പനി നഷ്ടപരിഹാരമായി നൽകും. ഇതൊക്കെ തന്നെയാണ് കമ്പനിയെ ഇത്ര പ്രശസ്തിയിൽ എത്തിച്ചത്. 1995 ലാണ് യു തൻ്റെ സൂപ്പർ മാർക്കറ്റ് ശ്യംഖലയിലെ ആദ്യ സംരംഭം ആരംഭിക്കുന്നത്. ഇന്ന് ഹെനാൻ പ്രവിശ്യയിൽ മാത്രം 12 സൂപ്പർമാർക്കറ്റ് ഔട്ട്ലറ്റ്ലെറ്റ് ഇവർക്ക് സ്വന്തമായിട്ടുണ്ട്.