ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ തീ കൊളുത്തിയ സംഭവം; പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മീഷൻ...

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ പ്രതികളെ ഒരു മാസത്തിനുള്ളിൽ തൂക്കിക്കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മളിവാൾ. കേന്ദ്ര സ‍ര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഉന്നാവിൽ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. ബലാത്സംഗ...

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകം: എല്ലാ കാര്യങ്ങളും ജനം അറിയണം, മന്ത്രിതല അന്വേഷണം വേണമെന്ന് ഒവൈസി

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീ കൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊന്നതിനെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. എല്ലാ തരത്തിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകങ്ങളോടും തനിക്ക് വ്യക്തിപരമായ എതിര്‍പ്പാണുള്ളതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പോലും ഏറ്റുമുട്ടലിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രിതല...

മകള്‍ക്ക് നീതി ലഭിച്ചെന്ന് കരുതുന്നു; പൊലീസ് നടപടി അംഗീകരിക്കുന്നെന്ന് പിതാവ്

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന് തീകൊളുത്തിയ കേസിലെ പ്രതികളെ പൊലീസ് കൊലപ്പെടുത്തിയത് അംഗീകരിക്കുന്നെന്ന് പിതാവ്. പൊലീസ് പറഞ്ഞതില്‍ വിശ്വസിക്കുന്നു. നടപടിയെ പൂര്‍ണമായും അംഗീകരിക്കുന്നെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്നും പിതാവ് പറഞ്ഞു. ഏത് വഴിയിലായാലും പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സഹോദരും പ്രതികരിച്ചു. കേസില്‍ പ്രതികളായ മുഹമ്മദ് ആരിഫ്,...

‘കൈലാസ രാജ്യം, വ്യാജം’; ബലാത്സംഗ കേസില്‍ രാജ്യം വിട്ട സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കിയിട്ടില്ലെന്ന് ഇക്വഡോര്‍

ബലാത്സംഗ കേസില്‍ അറസ്റ്റ് ഭയന്ന് രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ സഹായിച്ചിട്ടില്ലെന്ന് ഇക്വഡോര്‍. നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ വ്യക്തമാക്കി. അഭയം നല്‍കണമെന്നുള്ള നിത്യാനന്ദയുടെ  അഭ്യര്‍ത്ഥന തള്ളിയെന്നും നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു....

വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പതിമൂന്നുകാരിയെ പീഡിപ്പിച്ചു

കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ ആളാണ് വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. സ്‌കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു യുവാവ്...

പൊലീസ് ചെയ്ത് മഹത്തായ കാര്യമെന്ന് സൈന; ബലാത്സംഗം ചെയ്യുന്ന എല്ലാവരേയും ഇങ്ങനെ ശിക്ഷിക്കുമോ എന്ന് ജ്വാല ഗുട്ട

ഹൈദരാബാദിലെ യുവ ഡോക്ടരെ ബലാത്സംഗം ചെയ്ത പ്രതികളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലചെയ്ത സംഭവത്തില്‍ തെലങ്കാന പൊലീസിനെ അനുകൂലിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. മഹത്തായ കാര്യമാണ് ഹൈദരാബാദ് പോലീസ് ചെയ്തതെന്നു പറഞ്ഞ സൈന, ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്നും ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ പോലീസ് നടപടിയോട് ചോദ്യങ്ങളുമായാണ് മറ്റൊരു...

മരിച്ചത് ആറ് ഇന്ത്യക്കാര്‍; സുഡാന്‍ സ്‌ഫോടനത്തില്‍ വിദേശകാര്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടു

സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ ആറ് ഇന്ത്യക്കാരാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം. ചൊവ്വാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരില്‍ 18 പേര്‍ ഇന്ത്യാക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എട്ട് ഇന്ത്യാക്കാര്‍ ചികിത്സയിലുണ്ടെന്നും 11 പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും 33 പേര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനത്തില്‍ 23 പേരാണ്...

മുന്‍ മിസ് പാകിസ്ഥാന്‍ ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മരിച്ചു

മുന്‍ മിസ് പാകിസ്ഥാനായി തിരഞ്ഞെടുക്കപ്പെട്ട യുവതി ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മരിച്ചു. സാനിബ് നവീദി (32)നാണ് കാര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 2012ലാണ് മിസ് പാകിസ്ഥാനായി സാനിബ് നവീദ് തിരഞ്ഞെടുക്കപ്പെട്ടത്. അപകട സമയത്ത് നവീദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍...

ലോക്‌സഭയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി എം.പിമാരായ ഡീന്‍ കുര്യാക്കോസും ടി.എന്‍ പ്രതാപനും നടുക്കളത്തിലിറങ്ങി

ലോക്‌സഭയില്‍ കോണ്‍ഗ്രസ് എം.പിമാരായ ഡീന്‍ കുര്യക്കോസും ടി.എന്‍ പ്രതാപനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇവര്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരും നടന്നു. അതേസമയം മന്ത്രിക്കെതിരെ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയ എം.പിമാര്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തി. ഉന്നാവൊ, ഹൈദരാബാദ് വിഷയങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ലോക്സഭയില്‍...

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകാരമെന്ന് പി.ചിദംബരം

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെതിരെ ബി.ജെ.പി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും രൂക്ഷവിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ 106 ദിവസം ജയില്‍വാസത്തിനു ശേഷം ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡിലെ റാഞ്ചിയിലും സാമ്പത്തിക മുരടിപ്പിനെക്കുറിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു. 8,7,6.6,5.8,5,4.5 എന്നീ സംഖ്യകള്‍...