വിവാദങ്ങൾ ശക്തമാകുന്നതിനിടെ ശശി തരൂർ എംപിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്ത്. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ തരൂർ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ ഉള്ളതെന്നും കെ മുരളീധരൻ പറഞ്ഞു. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട് എന്നും കെ മുരളീധരൻ വ്യക്തമാക്കി.