യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

  യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. രണ്ടാഴ്ച മുമ്പാണ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സുബൈറിന് നോട്ടീസ് അയച്ചത്. എന്നാൽ ഭാര്യപിതാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എത്താൽ കഴിയില്ലെന്നും സമയം നീട്ടി നൽകണമെന്നും സുബൈർ ആവശ്യപ്പെട്ടു. ഈ മാസം 22 ന് ഹാജരാകുമെന്നും സുബൈർ...

‘തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം, ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെയ്ക്കുന്നത്; കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ...

തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ദിവസം തോറും പുതിയ കൊവിഡ്...

പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചാരണത്തിൽ സി.പി.ഐ നിസ്സഹകരിച്ചതായി കേരള കോൺ​ഗ്രസ്; ആരോപണം തള്ളി സി.പി.ഐ

  കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച സീറ്റുകളിലെ പ്രചാരണത്തിൽ സിപിഐ നിസഹകരിച്ചതായി കേരള കോൺ​ഗ്രസ്. പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ്‌ എം - സിപിഐ ഭിന്നതയാണ് തിരഞ്ഞെടുപ്പ് ഫലം വരാൻ...

കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക് ഡൗൺ: അഞ്ച് ഇടങ്ങളിൽ മെ​ഗാ വാക്സിനേഷൻ ക്യാമ്പുകൾ

കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം. ജില്ലയിൽ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ നടക്കും. രോഗികൾ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സീൻ വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാകളക്ടർ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ...

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതല്‍ ഫലം ഇന്ന് മുതല്‍ ലഭിച്ചുതുടങ്ങും. ആദ്യ തരംഗ കാലത്ത് സാമൂഹ്യ വ്യാപനം ഉണ്ടായ പൂന്തുറ അടക്കമുള്ള തീരങ്ങളില്‍ അതീവ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്....

പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും… കാണാൻ പോകുന്നത് കോവിഡിന്റെ പൊടിപൂരം: ജേക്കബ് പുന്നൂസ്

  കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പൂരങ്ങളും മേളങ്ങളും പെരുന്നാളുകളും പോലുള്ള പൊതുപരിപാടികൾ നടത്തുന്നതിനെതിരെ മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്. ഒരു വർഷത്തിലധികം സമയം കിട്ടിയിട്ടും കോവിഡിനെ പ്രതിരോധിച്ചു ജീവിത ശൈലി മാറ്റാൻ നമുക്ക് കഴിഞ്ഞില്ല. എല്ലാം പഴയതുപോലെയാകും എന്ന അബദ്ധ പ്രതീക്ഷ നാം വെച്ചു പുലർത്തുന്നു....

ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച മടി കാണിക്കരുത്, തൃശൂർ പൂരം നിര്‍ത്തിവെയ്ക്കണം: എന്‍.എസ് മാധവന്‍

  കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം പോലെയുള്ള അതിതീവ്ര വ്യാപന സാധ്യതയുള്ള കൂടിച്ചേരലുകള്‍ നിര്‍ത്തിവെക്കണമെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ശബരിമലയില്‍ സര്‍ക്കാര്‍ കാണിച്ച മടി കാണിക്കരുത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു. "17% + പോസിറ്റിവിറ്റി നിരക്ക് എന്നാൽ കേരളത്തിലെ അഞ്ചിൽ ഒരാൾക്ക് വൈറസ്...

മീടൂ ആരോപണം; വ്യാജ വാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കും, മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി ബഷീർ പ്രതികരിക്കുന്നു

തനിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി ബഷീർ. വ്യാജ വാർത്ത നൽകിയ ജന്മഭൂമി, ഈസ്റ്റ് കോസ്റ്റ് ഡെയ്ലി, സത്യം ഓൺലൈൻ എന്നീ സ്ഥാപനങ്ങൾക്കെതിരെയും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന, ഇന്ത്യാവിഷനിലെ തന്റെ മുൻ സഹപ്രവർത്തകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നാണ് എം.പി ബഷീർ ഫേസ്ബുക്ക്...

സനു മോഹനെ മൂകാംബികയിലും കണ്ടെത്താനായില്ല, അന്വേഷണം ഗോവയിലേക്ക്

  മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച വൈഗയുടെ അച്ഛൻ സനുമോഹനെ കണ്ടെത്താനായില്ല. അതേസമയം ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. മൂകാംബിക ക്ഷേത്രത്തിനടുത്തുളള ഹോട്ടലിൽ സനു മോഹൻ ഏപ്രിൽ 10 മുതൽ 16 വരെ താമസിച്ചിരുന്നതായി ജീവനക്കാർ പൊലീസിനെ അറിയിച്ചിരുന്നു. ഹോട്ടലിൽ രണ്ടായിരം രൂപയാണ്...

തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; എട്ട്‌ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്

  കാസർഗോഡ് അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് പണി നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട്‌ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയുമാണ് കേസ് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ...