പല്ലിന്റെ മുന്‍ഭാഗത്ത് വിടവുള്ളത് ഭാഗ്യമോ? നിര്‍ഭാഗ്യമോ ?

മുഖത്തിന്റെ സൗന്ദര്യം നിര്‍ണയിക്കുന്നതില്‍ പല്ലുകളുടെ സ്ഥാനം വലുതാണ്. മനോഹരവും നിരയൊത്തതുമായ പല്ലുകള്‍ക്ക് മുഖസൌന്ദര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. പല്ലിന്റെ ആകൃതി നോക്കി വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്.

മുന്‍ഭാഗത്തെ രണ്ടു പല്ലുകള്‍ തമ്മില്‍ വിടവുണ്ടെങ്കില്‍ അവരുടെ സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ഇത്തരത്തില്‍ വിടവുള്ള പല്ലുകള്‍ ഉള്ളവര്‍ ഡെയര്‍ ഡെവിള്‍ എന്നാണു പൊതുവെ അറിയപ്പെടുന്നത്. ഇവര്‍ അസാധാരണമാം വിധം ധൈര്യമുള്ളവരായിരിക്കും. സാഹസിക പ്രിയരായ ഇവര്‍ ജീവിതത്തില്‍ മറ്റുള്ളവര്‍ ഏറ്റെടുക്കാന്‍ മടിക്കുന്ന പല കാര്യങ്ങളും ധൈര്യത്തോടെ ഏറ്റെടുക്കും.

എല്ലാക്കാര്യത്തിലും ഏതറ്റം വരെ വേണമെങ്കില്‍ പോകാന്‍ ഇത്തരക്കാര്‍ ശ്രമിക്കും. അവസാനം വരെ വിജയത്തിനായി പരിശ്രമിക്കും. ഉള്‍വിളി കാരണം ഇവര്‍ ഏറ്റെടുക്കുന്ന തീരുമാനങ്ങള്‍ മിക്കവാറും ശരിയാകും. ഏറെ ബുദ്ധിയുള്ള ഇവര്‍ വളരെ സര്‍ഗാത്മകതയുള്ളവരുമാണ്. പുതിയ കാര്യങ്ങള്‍ അന്വേഷിക്കാനും പരീക്ഷിക്കാനും ഇവര്‍ ജിജ്ഞാസ കാണിക്കും. ഇക്കൂട്ടര്‍ വളരെ സംസാരപ്രിയരുമാണ്. സാമ്പത്തിക കാര്യങ്ങള്‍ ഇവര്‍ വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. കരിയറില്‍ പടിപടിയായ ഉയര്‍ച്ചയും ഇവര്‍ക്ക് ഉണ്ടാകും.