IND VS ENG: നിങ്ങളുടെ വിക്കറ്റ് എടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, ഒന്ന് ഡിക്ലയർ ചെയ്യു, നാളെ മഴയാണ്: ഗില്ലിനോട് ഇംഗ്ലീഷ് താരം

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലെത്തി ഇന്ത്യ. നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ ടീം ലീഡ് ചെയ്യുന്നത് 607 റൺസിനായിരുന്നു. എന്നാൽ നാലാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 72 റൺസിന്‌ മൂന്നു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ് നില്കുന്നത്.

എന്നാൽ മത്സരത്തിനിടയിൽ ശുഭ്മാൻ ഗില്ലിനെ സ്ലഡ്ജ് ചെയ്ത ഹാരി ബ്രൂക്കിന്റെ വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ‘വേഗം ഡിക്ലെയർ ചെയ്യൂ. നാളെ മഴയാണ്. ഉച്ചക്ക് ശേഷം നിർത്താതെ മഴപെയ്യും’ ബ്രൂക്ക് പറഞ്ഞു. ഉടന്‍ ഗില്ലിന്‍റെ മറുപടിയെത്തി. ‘ഞങ്ങളുടെ നിർഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ’. സമനില എടുത്തോളൂ എന്നായിരുന്നു പിന്നെ ബ്രൂക്കിന്‍റെ പ്രതികരണം.

രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗിൽ 161 റൺസ് നേടി. കൂടാതെ കെ എൽ രാഹുൽ (55) വിക്കറ്റ് കീപ്പർ റിഷബ് പന്ത് (65) രവീന്ദ്ര ജഡേജ (69*) എന്നിവരും അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

എന്നാൽ മത്സരം സമനിലയിൽ കലാശിക്കുമോ ഇല്ലയോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റ് വാങ്ങിയതിലൂടെ ഇന്ത്യൻ താരങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് ഉയർന്നത്. അതിനുള്ള മറുപടി ഗില്ലും സംഘവും കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.