ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ സ്കോറിലെത്തി ഇന്ത്യ. നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറി മികവിൽ ടീം ലീഡ് ചെയ്യുന്നത് 607 റൺസിനായിരുന്നു. എന്നാൽ നാലാം ദിനം അവസാനിച്ചപ്പോൾ ഇംഗ്ലണ്ട് 72 റൺസിന് മൂന്നു വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ് നില്കുന്നത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ലഭിച്ചത് മോശമായ തുടക്കമാണ്. ഓപ്പണർമാരായ സാക്ക് ക്രോളി, ബെൻ ഡേക്കെറ്റ്, ജോ റൂട്ട് എന്നിവരെ അവർക്ക് നഷ്ടമായി. ആകാശ് ദീപ് രണ്ട് വിക്കറ്റുകളും, മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി ഇംഗ്ലണ്ടിന്റെ പദ്ധതികളെ തകിടം മറിച്ചു.
Read more
എന്നാൽ മത്സരം സമനിലയിൽ കലാശിക്കുമോ ഇല്ലയോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റ് വാങ്ങിയതിലൂടെ ഇന്ത്യൻ താരങ്ങൾക്ക് ഒരുപാട് വിമർശനങ്ങളാണ് ഉയർന്നത്. അതിനുള്ള മറുപടി ഗില്ലും സംഘവും കൊടുക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.