അമേരിക്കയിൽ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള തർക്കത്തിന് പിന്നാലെയാണ് തീരുമാനം. നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് മസ്‌ക് എക്സിൽ കുറിച്ചു.
യുഎസ് സെനറ്റിൽ ട്രംപിന്റെ ‘ബിഗ് ബ്യുട്ടിഫുൾ ബിൽ’ പാസായാൽ അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി ഉണ്ടാക്കുമെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ ബിൽ നേരിയ ഭൂരിപക്ഷത്തിൽ പാസാക്കുകയും ചെയ്തിരുന്നു. ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സർവേ (poll) മസ്‌ക് കഴിഞ്ഞ ദിവസം എക്‌സിൽ പങ്കുവെച്ചിരുന്നു.
By a factor of 2 to 1, you want a new political party and you shall have it!
When it comes to bankrupting our country with waste & graft, we live in a one-party system, not a democracy.
Today, the America Party is formed to give you back your freedom. https://t.co/9K8AD04QQN
— Elon Musk (@elonmusk) July 5, 2025
ഇതിൻ്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് കുറിപ്പിൽ വ്യക്തമാക്കി. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്‌ക് വിമർശിച്ചു.
Read more
അതേസമയം, മസ്കിന്റെ പാർട്ടി ഭാവിയിൽ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചാലും ജന്മം കൊണ്ടുള്ള അമേരിക്കൻ പൗരത്വം ഇല്ലാത്തതിനാൽ മസ്കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല.