ഒരു ഘട്ടം എത്തിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഈ കപ്പ് എനിക്കുള്ളതാണെന്ന്: വെളിപ്പെടുത്തി മെസി

ഖത്തര്‍ ലോക കപ്പ് ചാമ്പ്യന്‍പട്ടം അര്‍ജന്റീനക്കുതന്നെ ദൈവം നല്‍കുമെന്ന് അറിയാമായിരുന്നെന്ന് നായകന്‍ ലയണല്‍ മെസി. ഫൈനലില്‍ ഫ്രാന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ചതിന് പിന്നാലെയായിരുന്നു സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു ഘട്ടമെത്തിയപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, അത് ദൈവം എനിക്ക് നല്‍കാന്‍ പോകുന്നുവെന്ന്. എന്തുകൊണ്ടാണെന്ന് അറിയില്ല. എന്നാല്‍, അത് അങ്ങനെത്തന്നെയെന്ന് എനിക്ക് അനുഭവപ്പെട്ടു. ഒരിക്കല്‍കൂടെ ദൈവം എന്നില്‍ സന്തോഷം നിറച്ചു. ഞങ്ങള്‍ക്കത് വേണമായിരുന്നു. അവസാനം അത് അങ്ങനെത്തന്നെയാകുകയും ചെയ്തു

ഞങ്ങള്‍ ഒരുപാട് അനുഭവിച്ചു. എന്നിട്ടും ഞങ്ങളത് ചെയ്തു. ഇതിനു ശേഷം ഏറെയൊന്നുമില്ല. കരിയര്‍ അവസാനിക്കാനിരിക്കെ കോപ അമേരിക്കയും പിന്നെ ലോകകപ്പും കൈയിലെത്തുന്നതിനോളം മറ്റെന്തുണ്ട്- മെസി പറഞ്ഞു.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് അര്‍ജന്റീന ഫ്രാന്‍സിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചും എക്‌സ്ട്രാ ടൈമില്‍ മൂന്നു ഗോള്‍ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.