എല്ലാ സൂപ്പര്‍ താരങ്ങളേയും ഉള്‍പ്പെടുത്തി ലോക കപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഡുപ്ലെസിസ് നയിക്കുന്ന 15 അംഗ ടീമില്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങളെ വരെ തിരിച്ചു വിളിച്ചിട്ടുണ്ട്.
ഫോമില്ലാതെ വലയുന്ന ഹാഷിം അംലയെ ദക്ഷിണാഫ്രിക്ക നില നിര്‍ത്തിയപ്പോള്‍ പരിക്കേറ്റ് പുറത്തിരിക്കുന്ന ആന്റിച്ച് നോര്ട്ജേയെ ലുംഗിസാനി ഗിഡിയെയും ടീം പട്ടികയില്‍ ഇടംപിടിച്ചു. ഇമ്രാന് താഹിര്‍, ജെപി ഡുംനി, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ലോക കപ്പിനായി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും.
മേയ് 30ന് ഇംഗ്ലണ്ടിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരം.
Read more
ടീം: ഫാഫ് ഡു പ്ലെസിസിസ് (നായകന്), ഹാഷിം അംല, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡെര്‍ ഡൂസന്‍, ജെപി ഡുമിനി, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ഇമ്രാന് താഹിര്‍, കാഗിസോ റബാഡ, ഡ്വെയിന്‍ പ്രിട്ടോറിയസ്, ആന്റിച്ച് നോര്‍ട്ജേ, ലുംഗിസാനി ഗിഡി, തബ്രൈസ് ഷംസി.