ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് മലയാളി സംവിധായകനും. ചലച്ചിത്ര സംവിധായകനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘യത്തീം’ എന്ന ഹ്രസ്വചിത്രമാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ അജ്യാല്‍ ഫിലിം ഫെസ്റ്റിവലിലേക്കുള്ള ഒഫീഷ്യല്‍ എന്‍ട്രി നേടിയത്.

ഒറ്റ ഷോട്ടില്‍ യുദ്ധത്തിന്റെ ഭീകരത വിവരിക്കുന്ന ഈ ഹ്രസ്വ ചിത്രം അന്താരാഷ്ട്ര പ്രാധാന്യമുള്ളതും കാലിക പ്രസക്തവുമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. സംവിധായകന്‍ ഷെബി ചൗഘട്ട് തന്നെയാണ് രചനയും നിര്‍വഹിച്ചിട്ടുള്ളത്. രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റര്‍-സുജിത് സഹദേവ്.

No description available.

ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യത്തിം എന്ന ഷോര്‍ട്ട് ഫിലിം ഇംഗ്ലീഷിലാണ് ഒരുക്കിയിട്ടുള്ളത്. ‘പ്ലസ് ടു’, ‘ബോബി’, ‘കാക്കിപ്പട’ എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് ഷെബി ചൗഘട്ട്. ‘ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്’ ആണ് ഷെബി ചൗഘാട്ടിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്.