ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

സിനിമാരംഗത്തും മറ്റും സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി താരങ്ങൾ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം ജാസ്മിന്‍ ഭാസിന്‍ നടത്തിയ അത്തരമൊരു വെളിപ്പെടുത്തലാണ് സിനിമാലോകത്തെ ചർച്ചാവിഷയം.

ടെലിവിഷൻ പരിപാടികളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയായ ജാസ്മിൻ പിന്നീട് ബിഗ് ബോസിലൂടെയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് ജാസ്മിൻ വെളിപ്പെടുത്തിയത്.

“ഗുജറാത്തി-ഹിന്ദി സിനിമകളുടെ പേരില്‍ അറിയപ്പെടുന്ന സംവിധായകനായിരുന്നു. എന്റെ ഏജന്‍സിയാണ് ഇയാളെക്കുറിച്ച് പറയുന്നത്. അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ ഓഡിഷന്‍ ചെയ്തത്. മീറ്റിംഗിനായി ഞാന്‍ ചെന്നു. പക്ഷെ അദ്ദേഹത്തിന്റെ സംസാര രീതി കേട്ട് എനിക്ക് എന്തോ പന്തികേട് തോന്നി.

ഒരു നടിയാകാന്‍ നീ എന്തൊക്കെ ചെയ്യും? ഏത് അറ്റം വരെ പോകാന്‍ നിനക്കാകും? എന്ന് അയാള്‍ എന്നോട് ചോദിച്ചു. അന്ന് ഞാനൊരു നിഷ്‌കളങ്കയായിരുന്നു. എനിക്ക് എന്ത് ചെയ്യാനും പറ്റുമെന്ന് ഞാന്‍ പറഞ്ഞു. എന്റെ നാട് വിട്ട് വന്നതും ഇവിടെ ഒറ്റയ്ക്ക് ജീവിച്ച് കഷ്ടപ്പെടുന്നതുമൊക്കെ ഞാന്‍ പറഞ്ഞു.

പക്ഷെ അയാള്‍ ഉദ്ദേശിച്ചത് അതായിരുന്നില്ല. എനിക്ക് എന്താണ് അയാള്‍ പറയുന്നതെന്ന് മനസിലായിരുന്നില്ല. എന്നെ ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ വേണ്ടി, അയാള്‍ എന്നോട് അയാളുടെ മുന്നില്‍ വച്ച് വസ്ത്രം അഴിച്ചു മാറ്റാന്‍ പറഞ്ഞു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയുണ്ടാക്കാന്‍ പറ്റിയെന്ന് വരില്ല. ബിക്കിനി ഇടാന്‍ പറ്റുന്ന ഷേപ്പ് ഇല്ലെന്നും തന്നോട് പറഞ്ഞ കഥാപാത്രം ബിക്കിനി ധരിക്കേണ്ടതില്ലെന്നും ഞാന്‍ അയാളോട് പറഞ്ഞു. ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും പോന്നു. ഏജന്‍സി നിങ്ങളെ ബന്ധപ്പെടുമെന്നും വീണ്ടും കാണാമെന്നും ഞാന്‍ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങള്‍ നിലനില്‍ക്കുന്നു എന്നത് വസ്തുതാണ്. തള്ളിക്കളയാനാകില്ല. പക്ഷെ നമ്മള്‍ കരുത്തരായിരിക്കണം. അറിയാത്ത ആരേയും വിശ്വസിക്കരുതെന്നും സ്വന്തം നിബന്ധകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ ശീലിക്കണം. ധൈര്യമുണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.” എന്നാണ് 2018-ൽ ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ പറഞ്ഞത്.

Read more