'വിളിക്ക് അവരെ', ഇന്ത്യക്ക് രക്ഷപെടാന്‍ ഉപായം പറഞ്ഞ് കപില്‍ദേവ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രക്ഷിക്കാന്‍ ഉപായം പറഞ്ഞ് ഇതിഹാസ താരം കപില്‍ദേവ്. മുതിര്‍ന്ന കളിക്കാരെ തള്ളിക്കളഞ്ഞ് യുവ താരങ്ങളെ ടീമിലെടുക്കാന്‍ കപില്‍ നിര്‍ദേശിച്ചു.

വലിയ കളിക്കാരുടെ ഭാവിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ തീരുമാനമെടുക്കണം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമായോ എന്നു ചിന്തിക്കണം. എങ്ങനെ അടുത്ത തലമുറയെ മികവുറ്റവരാക്കാന്‍ സാധിക്കുമെന്ന് ആലോചിക്കണം. അവര്‍ പരാജയപ്പെട്ടാല്‍ കുഴപ്പമില്ല. കാരണം അവര്‍ പരിചയസമ്പത്ത് സ്വായത്തമാക്കുന്നു- കപില്‍ പറഞ്ഞു.

Read more

വലിയ കളിക്കാര്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍, മോശം ക്രിക്കറ്റ് കാഴ്ചവച്ചാല്‍ അതു വ്യാപക വിമര്‍ശനത്തിന് ഇടയാക്കും. അതിനാല്‍ ബിസിസിഐ ഇടപെടണം. കൂടുതല്‍ യുവ താരങ്ങളെ ടീമില്‍ എത്തിക്കേണ്ടതുണ്ടെന്നും കപില്‍ പറഞ്ഞു.