ഇന്ത്യക്ക് മാത്രമല്ല ഞങ്ങൾക്കും ഉണ്ട് വാശി, പാകിസ്ഥാൻ ലോകകപ്പ് കളിക്കണമെങ്കിൽ നിഷ്പക്ഷ വേദി വേണം; പ്രഖ്യാപനം നടത്തി വസീം ഖാൻ

ബിസിസിഐയും പിസിബിയും തമ്മിലുള്ള സംഘർഷം പുതിയ തലത്തിലേക്ക്. ഐസിസി ലോകകപ്പ് 2023 ഇന്ത്യയിൽ കളിക്കില്ല , പകരം നിഷ്പക്ഷ വേദിയിൽ കളിക്കാൻ പാകിസ്ഥാന് കളിക്കണമെന്ന ആവശ്യമാണ് പാകിസ്ഥാൻ ക്രിക്കറ്റ് മുൻ സി.യി.ഓ വസീം ഖാൻ പറയുന്നത്. 2023-ലെ ഏഷ്യാ കപ്പ് മത്സരങ്ങൾ പാക്കിസ്ഥാനിൽ കളിക്കാതെ നിഷ്പക്ഷ വേദിയിൽ കളിക്കാൻ ബിസിസിഐ പറഞ്ഞത് പിന്നാലെയാണ് ഖാൻ ഈ പ്രസ്താവന നടത്തിയത്.

ഇത് മറ്റൊരു രാജ്യത്ത് നടക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു നിഷ്പക്ഷ വേദിക്ക് സാധ്യതയുണ്ട്. പാകിസ്ഥാൻ അവരുടെ മത്സരങ്ങൾ ഇന്ത്യയിൽ കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങൾ പോലെ പാകിസ്താന്റെ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ നടക്കുമെന്ന് ഞാൻ കരുതുന്നു,” വസീം ഖാൻ ഒരു പ്രാദേശിക പാകിസ്ഥാൻ ടിവി ചാനലിനോട് പറഞ്ഞു.

Read more

കളിക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഏഷ്യാ കപ്പിൽ കളിക്കാൻ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെയാണ് പ്രധാന സംഘർഷം ആരംഭിച്ചത്. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് പാകിസ്ഥാൻ ബഹിഷ്കരിക്കുമെന്ന് അവകാശപ്പെട്ട് പിസിബി തിരിച്ചടിച്ചു.