'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ

വരും തലമുറയെ സനാതന ധർമം പഠിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കണമെന്നും ഗവർണർ കണ്ണൂരിൽ പറഞ്ഞു. ക്ഷേത്രത്തിൽ ഗോശാലയും ആശുപത്രിയും സ്ഥാപിക്കണമെന്നും ഗവർണർ പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ വെങ്കല ശിവ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

Read more

ധർമ്മം എല്ലാവരും ചെയ്യേണ്ട കടമയാണ്, സനാതന ധർമം മതമല്ല പഠിപ്പിക്കുന്നത്. ധർമ്മം ഒരു മതം മാത്രം ചെയ്യേണ്ട കാര്യമല്ലെന്നും എല്ലാവരും ചെയ്യേണ്ട കടമയാണെന്നും ഗവർണർ പറഞ്ഞു. ‘കശ്മീർ മുതൽ കന്യാകുമാരി വരെയുള്ളവർ സനാതന ധർമത്തെ ബഹുമാനിക്കുന്നുണ്ട്. തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്കായി ക്ഷേത്രങ്ങളിൽ ഗോശാലകൾ നിർമിക്കണം. ഇതിന് ഒരുപാട് സഹായം ലഭിക്കും. ക്ഷേത്ര ദേവസ്വങ്ങൾ ഇവ നിർമിക്കാൻ മുൻകൈ എടുക്കണമെന്നും ഗവർണർ തളിപ്പറമ്പ് പറഞ്ഞു.