ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

ഷൈൻ‌ ടോം ചാക്കോ, വിൻസി അലോഷ്യസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സൂത്രവാക്യം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രസിപ്പിച്ച് തുടങ്ങി ഒടുവിൽ ആകാംക്ഷയുണർത്തുന്ന തരത്തിലുളള രം​ഗങ്ങളാണ് അണിയറക്കാർ ട്രെയിലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ഒരു ചിത്രമാകും സൂത്രവാക്യം എന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. ജൂലൈ 11നാണ് ഷൈൻ ടോം ചാക്കോ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ ഒന്നായ സിനിമാബണ്ടി പ്രൊ‍ഡക്ഷൻസിന്റെ ബാനറിൽ ശ്രീകാന്ത് കണ്ട്റ​ഗുല ആണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് പറമ്പോൾ, ശ്രീകാന്ത് കണ്ട്റ​ഗുല, ബിനോജ് വില്യ, മീനാക്ഷി മാധവ്, നസീഫ്, അനഘ, ദിവ്യ എം നായർ, എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങൾ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സൂത്രവാക്യം റിലീസ് ചെയ്യും.

Read more