കിവീസ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

ന്യൂസിലന്‍ഡ് സ്പിന്നര്‍ ടോഡ് ആസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. 2020ല്‍ തന്റെ റെഡ് ബോള്‍ കരിയര്‍ അവസാനിപ്പിച്ച ആസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിരമിതക്കല്‍ പ്രഖ്യാപിച്ച താരം കരിയറില്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

36 വയസുകാരനായ താരം കിവീസിനായി 19 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഒന്‍പത് ഏകദിനങ്ങളിലും അഞ്ച് വീതം ടെസ്റ്റ്, ട്വന്റി-20 മത്സരങ്ങളിലുമാണ് താരം കളിച്ചത്. 24 വിക്കറ്റും സമ്പാദ്യമായുണ്ട്.

Black Caps spinner Todd Astle expects West Indies to do their homework | Stuff.co.nz

2005-06 അണ്ടര്‍ 19 ലോകകപ്പില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന് ഒപ്പം കിവീസിനായി ഓപ്പണ്‍ ചെയ്ത് കരിയര്‍ തുടങ്ങിയ ആസില്‍ പിന്നീട് ലെഗ് സ്പിന്‍ സ്‌പെഷലിസ്റ്റ് ആയി മാറുകയായിരുന്നു.

Read more

അണ്ടര്‍ 19 ലോകകപ്പില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എയിന്‍ മോര്‍ഗന്‍, ചേതേശ്വര്‍ പൂജാര എന്നിവര്‍ക്ക് പിന്നിലായി മൂന്നാമത് എത്തിയതും ആസിലാണ്.