IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ നാടകീയമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്യവേ ഇന്ത്യൻ താരം റിഷഭ് പന്തിനെ പരിഹസിച്ച് രംഗത്ത് എത്തി ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ്. നിങ്ങൾ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്നായിരുന്നു താരത്തിന്റെ പരിഹാസം.

എന്നാൽ ഒരു നിമിഷം പോലും വൈകാതെ ബെനിനുള്ള മറുപടി താരം നൽകി. ‘അതെ, നിങ്ങളേപ്പോലെ തന്നെ’ എന്ന് മറുപടി നൽകിയാണ് പന്ത് ഡക്കറ്റിന്റെ വായടപ്പിച്ചത്. ഇവരുടെ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെ ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

Read more

താരത്തിനുള്ള മറുപടി അത് മാത്രമായിരുന്നില്ല. അടുത്ത 7 പന്തുകളിൽ നിന്നായി റിഷഭ് 4 ബൗണ്ടറികളും പായിച്ചു. ആദ്യ ഇന്നിങ്‌സിലായി പന്ത് 112 പന്തുകളിൽ 2 സിക്‌സും 8 ഫോറും അടക്കം 74 റൺസാണ് താരം അടിച്ചെടുത്തത്.