വിവാദങ്ങളിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി ലത്തീൻ സഭ രംഗത്ത്. നിലവിലെ വിവാദങ്ങളിൽ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് ലത്തീൻ സഭ അഭിപ്രായപ്പെട്ടു. സഭയുടെ മുഖപത്രമായ ജീവനാദത്തിലെ ലേഖനത്തിലാണ് ലത്തീൻ സഭ നിലപാട് വ്യക്തമാക്കിയത്. അതേസമയം മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ലെന്നും ലേഖനത്തിൽ വിമർശനം ഉണ്ട്.
കോട്ടയം മെഡിക്കൽ കോളേജ് അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്നും ലേഖനത്തിൽ ലത്തീൻ രൂപതാ വക്താവ് ഫാ. സേവ്യർ കുടിയാംശേരി പറയുന്നു. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ലേഖനത്തിൽ ചോദിക്കുന്നു. ഇത് വിവാദങ്ങൾ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
അതേസമയം മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ലെന്നും ലേഖനത്തിൽ വിമർശനം ഉണ്ട്. എന്നാൽ അതിന് വേണ്ടി മന്ത്രി രാജി വേണ്ടതില്ലെന്നും ലത്തീൻ സഭ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകർക്കരുതെന്നും ലത്തീൻ രൂപതാ വക്താവ് ലേഖനത്തിൽ പറയുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീൻ സഭയുടെ ലേഖനത്തിൽ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.