IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മൂന്നാം ടെസ്റ്റ് മത്സരത്തിൽ നാടകീയമായ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയാകുന്നത്. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ഓപ്പണർമാർ ബാറ്റിങ്ങിനിറങ്ങുമ്പോൾ അഞ്ച് മിനിറ്റാണ് കളിയില്‍ അവശേഷിച്ചിരുന്നത്. സാക് ക്രാവ്‌ളിയും ബെൻ ഡക്കറ്റും വിക്കറ്റ് കളയാതിരിക്കാൻ വേണ്ടിയുള്ള പരിപാടികൾ ആരംഭിച്ചു.

ജസ്പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം ബോളിനു ശേഷം മനഃപൂർവം സമയം കളയാൻ ക്രാവ്‌ളി തന്റെ ശ്രമങ്ങൾ ആരംഭിച്ചു. ഇന്ത്യൻ താരങ്ങൾ അമ്പയറോട് പരാതിപ്പെട്ടു. അരിശം മൂത്ത ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി കയർക്കുന്നത് കാണാമായിരുന്നു.

ഓവർ പുരോഗമിച്ചപ്പോൾ തന്റെ കൈയിൽ പന്ത് കൊണ്ടെന്നും അതിനാൽ പുതിയ ഗ്ലൗസ് വേണമെന്നും താരം ആവശ്യപ്പെട്ടു. ഇത് കണ്ട ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കൈയ്യടിച്ചു.

Read more

ശുഭ്മാൻ ഗിൽ ക്രാവ്‌ളിക്കരികിലെത്തി ഇംപാക്ട് സബ് ആക്ഷൻ കാണിച്ചു. തനിക്ക് മുഖാമുഖം വന്ന ഡക്കറ്റിനോടും ഗിൽ രോഷ പ്രകടനം നടത്തി. വെറും ഒരോവറാണ് ഇന്ത്യക്ക് മൂന്നാം ദിനം എറിയാനായത്.