ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം പിന്മാറി, ധോണിയുടെ പദ്ധതി ഇനി ഇതാണ്

Advertisement

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും സ്വയം പിന്മാറി ധോണി. അടുത്ത രണ്ട് മാസം സൈന്യത്തിനായി സേവനം അനുഷ്ഠിക്കാനാണ് ധോണിയുടെ തീരുമാനം. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് ന്യൂസ് 18ന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍മിയിലെ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്നന്റ് കേണലാണ് ധോണി. സൈന്യത്തിനായി എന്ത് സേവനമാണ് ധോണി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

ഇതോടെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ലെന്ന് ഉറപ്പായി. റിഷഭ് പന്താകും ഇന്ത്യയുടെ ഫസ്റ്റ് വിക്കറ്റ് കീപ്പര്‍. ടെസ്റ്റില്‍ സാഹയുടെ തിരിച്ചുവരവ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

അതെസമയം ധോണി ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നല്ലെന്നാണ് സൂചനകള്‍. ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡ്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടേയാണ് സുഹൃത്ത് ധോണിയുടെ നിലപാടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.