ഇന്ത്യന്‍ പിച്ചുകളെ കളിയാക്കി, ഒടുവില്‍ നാണംകെട്ട് മൈക്കള്‍ വോണ്‍

ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ വന്‍ സ്‌കോര്‍ സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ പിച്ചുകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ മൈക്കള്‍ വോണ്‍ രംഗത്തെത്തി. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങള്‍ ശരിക്കും മടുപ്പുണ്ടാക്കുന്നതാണെന്നും ആദ്യത്തെ മൂന്നോ നാലോ ദിവസം ബാറ്റ്‌സ്മാന്‍മാരെ സഹായിക്കുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്കും സഹായം നല്‍കുന്ന പിച്ചുകളാണ് വേണ്ടതെന്നും വോണ്‍ പറഞ്ഞു.

എന്നാല്‍ ഇതിന് രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. ഇതോടെ മറുപടി പറയാനാകാതെ കുഴങ്ങുകയായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍.

സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളൊരുക്കിയാല്‍ കുത്തിത്തിരിയുന്ന പിച്ചൊരുക്കി തോല്‍പ്പിച്ചു എന്ന് പറഞ്ഞ് കരച്ചില്‍ തുടങ്ങില്ലെ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളൊരുക്കിയാല്‍ കുത്തിത്തിരിയുന്ന പിച്ചൊരുക്കി തോല്‍പ്പിച്ചു എന്ന് പറഞ്ഞ് കരച്ചില്‍ തുടങ്ങില്ലെ എന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു.