ഐപിഎല്‍ 2024: ആര്‍സിബിയ്ക്ക് ഇനി പ്ലേഓഫിലെത്താനാകുമോ?, സാധ്യതകള്‍ ഇങ്ങനെ

ഐപിഎലില്‍ മോശം പ്രകടനം തുടര്‍ക്കഥയാക്കി പോയിന്റെ പട്ടികയില്‍ അവസാന സ്ഥാനക്കാരായി നില്‍ക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഒടുവില്‍ നടന്ന മത്സരത്തില്‍ എസ്ആര്‍ച്ചിനോട് റെക്കോഡ് റണ്‍സ് വഴങ്ങി 25 റണ്‍സിന് പരാജയപ്പെട്ടിരിക്കുകയാണ് ആര്‍സിബി. സീസണിലെ അവരുടെ ആറാമത്തെ തോല്‍വിയായിരുന്നു ഇത്. ഏഴില്‍ ഒന്നില്‍ മാത്രമാണ് അവര്‍ വിജയിച്ചത്. രണ്ട് പോയിന്റ് മാത്രം അക്കൗണ്ടിലുള്ള ആര്‍സിബിക്ക് ഇത്തവണ പ്ലേ ഓഫില്‍ കടക്കാനാകുമോ? സാധ്യതകള്‍ പരിശോധിക്കാം.

ആര്‍സിബി ഇത്തവണ പ്ലേഓഫിലെത്താനുള്ള സാധ്യത വിരളമാണ്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ആര്‍സിബി പ്ലേ ഓഫ് കാണില്ലെന്നുറപ്പാണ്. ഇനിയുള്ള ഏഴ് മത്സരങ്ങള്‍ ജയിക്കുകയെന്നത് ആര്‍സിബിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ആര്‍സിബിക്ക് 7 മത്സരങ്ങളാണ് ശേഷിക്കുന്നത്. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പരമാവധി 16 പോയിന്റാണ് ആര്‍സിബിക്ക് ലഭിക്കുക. 10 ടീമുകള്‍ കളിക്കുന്ന ടീമില്‍ കുറഞ്ഞത് 16 പോയിന്റില്ലാതെ പ്ലേ ഓഫിലേക്കെത്താനാവില്ല.

നെറ്റ് റണ്‍റേറ്റ് -1.185 ആണ് ആര്‍സിബിക്കുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും വലിയ ജയം നേടാതെ ആര്‍സിബിക്ക് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല. അങ്ങനെ സംഭവിച്ചാല്‍ തന്നെ ആര്‍സിബി പ്ലേ ഓഫിലെത്താന്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.