യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് പൊതു ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഒരിടത്തുനിന്ന് വൃത്തിയാക്കി കൊണ്ടുവരുമ്പോള്‍ കുറെ പേര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. പത്തനാപുരം ഡിപ്പോയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ്‌കുമാര്‍.

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടുന്നത് നിര്‍ത്തണമെന്നും നാട്ടുകാരെ ഉപദ്രവിക്കുന്ന തരത്തിലുള്ള തോരണങ്ങള്‍ അഴിച്ചുമാറ്റണമെന്നും മന്ത്രി പറഞ്ഞു. തോരണങ്ങളും കൊടിയും ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more

ഒരിടത്തുനിന്ന് വൃത്തിയാക്കി കൊണ്ടുവരുമ്പോള്‍ കുറെ പേര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. റഫറണ്ടത്തില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജീവനക്കാര്‍ക്ക് അറിയാം അതിന് പ്രത്യേക ബോര്‍ഡിന്റെയോ തോരണത്തിന്റെയോ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.