അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

ഒരു ചേട്ടൻ കൂടെയുണ്ടാകുന്നത് ഭാഗ്യമാണെന്നും തന്റെ തുടക്കകാലത്ത് ചേട്ടനായ സൂര്യ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും നടൻ കാർത്തി. വിഷ്ണു വിശാലിന്റെ സഹോദരൻ രുദ്രയുടെ ആദ്യ ചിത്രമായ ‘ഓഹോ എന്തൻ ബേബി’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു നടൻ. ഇതിന്റെ വിഡിയോയും ഏവരും ഏറ്റെടുത്തു കഴിഞ്ഞു.

സൂര്യയെപ്പോലൊരു സഹോദരൻ ഉണ്ടായിരിക്കുന്നത് എത്രത്തോളം പ്രധാനമാണെന്നും സൂര്യ കാരണം ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് എങ്ങനെ സ്നേഹം ലഭിച്ചുവെന്നും കാർത്തി പറഞ്ഞു.

‘ഒരു സഹോദരൻ ഉണ്ടാകുന്നത് എപ്പോഴും സ്‌പെഷ്യലാണ്. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഞാൻ എന്റെ സഹോദരനിൽ നിന്നും ഒരുപാട് പഠിച്ചിട്ടുണ്ട്. ഞാൻ സിനിമയിൽ ആദ്യമായെത്തിയപ്പോൾ തന്നെ എനിക്ക് ഒരുപാട് പേരുടെ സ്നേഹം ലഭിച്ചു. അതിന് കാരണം സൂര്യയാണ്.’ എന്നാണ് കാർത്തി പറയുന്നത്.

വിഷ്ണു വിശാലിന്റെ ഇളയ സഹോദരൻ രുദ്രയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിഷ്ണു വിശാൽ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. വിഷ്ണു വിശാലും റോമിയോ പിക്‌ചേഴ്‌സിന്റെ രാഹുലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മിഥില പാൽക്കർ ആണ് നായികയായി എത്തുന്നത്. മലയാളി താരമായ അഞ്ജു കുര്യൻ, മിഷ്കിൻ, റെഡിൻ കിങ്സ്ലി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Read more