' യംഗ് വീരു'വിന്‍റെയും 'മുതിര്‍ന്ന വീരു'വിന്‍റെയും അരങ്ങേറ്റത്തില്‍ കൗതുകകരമായ സാമ്യം!

ശ്രേയസ് അയ്യര്‍ അരങ്ങേറ്റ സെഞ്ചുറി നേടുമ്പോള്‍ അയ്യര്‍ക്ക് എന്നും പ്രചോദനമായ പ്രവീണ്‍ ആംറെയും ജൂനിയര്‍ തലത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയത് കാരണം യങ്ങ് വീരു എന്ന വിശേഷണം കിട്ടാന്‍ കാരണക്കാരനായ വീരേന്ദര്‍ സേവാഗും അരങ്ങേറ്റ ടെസ്റ്റ് സെഞ്ചുറിക്കാരാണെന്നത് യാദൃശ്ചികമാം. ഇതില്‍ യങ് വീരുവും മുതിര്‍ന്ന വീരുവും കുറിച്ചത് 105 റണ്‍സ് വീതമാണെന്നത് മറ്റൊരു കൗതുകം.

മുഹമ്മദ് അസ്ഹറുദ്ദീന്‍ അരങ്ങേറ്റത്തിലെ ആദ്യ 3 ടെസ്റ്റുകളിലും സെഞ്ചുറി കുറിച്ച് ഇന്നും തകരാത്ത ലോക റെക്കോര്‍ഡിനുടമയായപ്പോള്‍ സൗരവ് ഗാംഗുലി ആദ്യ 2 ടെസ്റ്റുകളിലും സെഞ്ചുറി നേടി അസ്ഹറിന്റെ റെക്കോര്‍ഡിനൊപ്പമെത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും മൂന്നാം ടെസ്റ്റില്‍ 66 റണ്‍സിന് പുറത്തായി. ഗാംഗുലിക്കൊപ്പം അരങ്ങേറിയ രാഹുല്‍ ദ്രാവിഡിന് 5 റണ്‍സകലെ സെഞ്ചുറി നഷ്ടമായിരുന്നില്ലെങ്കില്‍ ചരിത്രത്തില്‍ ഒരേ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ജോഡി ആയേനെ അവര്‍.

May be an image of 1 person and text that says "CENTURIES ON DEBUT FOR INDIA TESTS മലയാളി ക്രിക്കറ്റ് സോൺ ALAAMARNATH 118 SENND MUMBAL 1933 DEEPAK SHODHAN 110 KOLKATA AG KRIPAL SINGH 100 HYDERABAD 955 ABBAS ALI BAIG 112 SENGLAND MANCHESTER, 1959 OBYJU'S HANUMANT SINGH 105 SENGLAND DELHI 1964 GUNDAPPA VISHWANATH 137 SRALIA KANPUR 1969 SURINDER AMARNATH 124 ZEALAND, AUCKLAND, 976 MOHAMMAD AZHARUDDIN 110 SENGLAND KOLKATA 984 PRAVIN AMRE DURBAN 1992 SOURAV GANGULY 131 SENGLAND LONDON. 199 VIRENDER SEHWAG 105 SURESH RAINA 120 BLOEMFONTEIN LANKA COLOMBO, 2010 SHIKHAR DHAWAN 187 USTRA MOHALI 2013 ROHIT SHARMA 177 VSWEST INDIES, KOLKATA 2013 PRITHVI SHAW 134 NDIES 2018 SHREYAS IYER 105 2021 sportskeeda"
ആദ്യ 2 ടെസ്റ്റുകളില്‍ സെഞ്ചുറി എന്ന നേട്ടത്തിലെത്താന്‍ രോഹിത് ശര്‍മ്മക്കും പറ്റി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ പ്രിത്ഥി ഷാ രണ്ടാം ടെസ്റ്റില്‍ രണ്ടിന്നിങ്ങ്‌സിലുമായി 100 റണ്‍സടിച്ചു. ലാലാ അമര്‍നാഥും സുരീന്ദര്‍ അമര്‍നാഥും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ അച്ഛനും മകനും എന്ന അപൂര്‍വ നേട്ടത്തിനുടമയായപ്പോള്‍ ടെസ്റ്റ് അരങ്ങേറ്റത്തിലെ അതിവേഗ സെഞ്ചുറി നേട്ടത്തിന് ശിഖര്‍ ധവാന്‍ ഉടമയായി.