ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം വി.ആര്‍. വനിത വിരമിച്ചു

ഇന്ത്യന്‍ വനിതാക്രിക്കറ്റ് താരം വി.ആര്‍. വനിത ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 31 കാരിയായ താരം ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

19 വര്‍ഷം മുമ്പ് കൊച്ചുകുട്ടിയായിരുന്ന കാലത്ത് കളിക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴൂം കളിയോട് അതേ പ്രണയം തന്നെയാണ് ഉള്ളതെന്നും എന്നാല്‍ ഇപ്പോള്‍ വിരമിക്കാന്‍ സമയമായെന്നും താരം സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ കുറിച്ചു.

2014 ജനുവരിയില്‍ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു വനിതയുടെ അന്താരാഷ്ട്ര അരങ്ങേറ്റം. ആറ് ഏകദിനത്തിലും 16 ടി ട്വന്റിയിലും താരം ഇന്ത്യന്‍ ടീമില്‍ കളിച്ചു.

Read more

ഏകദിനത്തില്‍ 85 റണ്‍്സ് നേടിയ താരം ട്വന്റി20 യില്‍ 216 റണ്‍സ് എടുത്തു. 2016 ല്‍ ഇന്ത്യയില്‍ നടന്ന ടി 20 ലോകകപ്പില്‍ കളിച്ച താരമാണ്.