ഫാബ് 5 ൽ അവനാണ് ഏറ്റവും മികച്ചത്, ആ താരം ആരാണെന്ന് വെളിപ്പെടുത്തി വാട്സൺ

ലോകത്തിൽ നിലവിൽ കളിക്കുന്നതിൽ ഏറ്റവും മികച്ച താരമാണെന്നുള്ള തർക്കം നാളുകളായി ക്രിക്കറ്റ് ലോകത്ത് തുടരുന്നുണ്ട്. ലോകോത്തര താരങ്ങൾ പലരും ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം ആരെന്നുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് ഷെയിൻ വാട്സൺ.

” കോഹ്ലി, റൂട്ട്,സ്മിത്ത്, വില്യംസൺ, ബാബർ തുടങ്ങിവർ അടങ്ങുന്ന ഫാബ് 5 ഏറ്റവും മികച്ചവരാണ്. ഇതിൽ കോഹ്ലിയാണ് ഏറ്റവും മികച്ച ടെസ്റ്റ് താരം. കോഹ്ലി ഒരു സൂപ്പർ താരമാണ്, അയാൾ ഓരോ കളിയെയും അത്ര മാത്രം തീവ്രതയോടെയാണ് സമീപിക്കുന്നത്.

നിലവിൽ പഴയ ഫോമിന്റെ ഏഴയലത്ത് എത്തില്ലെങ്കിലും ശരാശരി പ്രകടനം നടത്താൻ കോഹ്‌ലിക്ക് സാധിക്കുന്നുണ്ട്. നിലവിൽ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് കോലി. ഫാബ് 5 ഫാബ് 6 ആകാനുള്ള തീവ്ര പോരാട്ടം നടത്തുന്ന മർനസ് ലബുഷാനെയും വാട്സൺ പുകഴ്ത്തി.