IND vs ENG: ഗില്ലിന്റെയും രാഹുലിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി: അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക്

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ നാലാം ടെസ്റ്റിൽ 300 റൺസിലധികം ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വെറും ഒരു റൺസ് മാത്രം നേടി രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. നാലാം ദിവസം തന്നെ കളി ജയിക്കണമെന്ന് ആതിഥേയർ ചിന്തിച്ചിരുന്നു. എന്നാൽ കെ.എൽ. രാഹുലും (87 നോട്ടൗട്ട്) ശുഭ്മാൻ ഗില്ലും (78 നോട്ടൗട്ട്) ചെറുത്തുനിന്നപ്പോൾ ഇം​ഗ്ലണ്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റി. കളി അവസാനിക്കുമ്പോൾ ഇന്ത്യയെ അവർ 174/2 എന്ന സ്കോറിലെത്തിച്ചു.

ശുഭ്മാൻ ഗില്ലിന്റെയും കെ.എൽ. രാഹുലിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തിയെന്ന് അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക് പറഞ്ഞു. “ഇത് വളരെ നിരാശാജനകമായിരുന്നു. ദിവസത്തിലെ ആദ്യ ഓവറിനുശേഷം കുറച്ച് വിക്കറ്റുകൾ കൂടി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു,” ഇംഗ്ലണ്ട് അസിസ്റ്റന്റ് കോച്ച് മാർക്കസ് ട്രെസ്കോത്തിക് പറഞ്ഞു. “എന്നാൽ അവർ (ഇന്ത്യ) വളരെ നന്നായി ബാറ്റ് ചെയ്തു, അവർ അതിൽ ഉറച്ചുനിന്നു,” അദ്ദേഹം പറഞ്ഞു.

അതേസമയം, ബെൻ സ്റ്റോക്സ് തന്റെ 14-ാം ടെസ്റ്റ് സെഞ്ച്വറി നേടി. ഇതോടെ ഇംഗ്ലണ്ട് 311 റൺസിന്റെ ഇന്നിംഗ്സ് ലീഡ് നേടി, ഇത് ഇംഗ്ലണ്ടിനെ പൂർണ്ണ നിയന്ത്രണത്തിലാക്കി. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതിന് ശേഷം 141 റൺസ് നേടിയ അദ്ദേഹം തന്റെ മികച്ച ഓൾറൗണ്ട് പ്രകടനം തുടർന്നു. ഇതോടെ, 34 കാരനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒരു ടെസ്റ്റിൽ അഞ്ച് വിക്കറ്റുകളും ഒരു സെഞ്ച്വറിയും നേടുന്ന നാലാമത്തെ കളിക്കാരനായി.

Read more

“അവൻ ശരിക്കും കഠിനാധ്വാനം ചെയ്യുകയാണ്, താളം കണ്ടെത്താനും വലിയ സ്കോറുകൾ നേടുന്നതിന്റെ അനുഭവം തിരികെ നേടാനും ശ്രമിക്കുകയാണ്,” ട്രെസ്കോത്തിക് പറഞ്ഞു.