തമിഴ് നടനും ഷെഫുമായ മദംപട്ടി രംഗരാജുമായി വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞ് കോസ്റ്റ്യൂ ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ ജോയ് ക്രിസിൽഡ. വിവാഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ക്രിസിൽഡ ഇക്കാര്യം അറിയിച്ചത്. ‘മിസ്റ്റർ ആൻഡ് മിസിസ് രംഗരാജ്’ എന്ന കാപ്ഷനിലാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. രംഗരാജ് ക്രിസിൽഡയെ ക്ഷേത്രത്തിൽ വച്ച് സിന്ദൂരമണിയിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇതിന് പിന്നാലെയാണ് ‘ബേബി ലോഡിങ് 2025’ എന്ന കാപ്ഷനിൽ താൻ ആറുമാസം ഗർഭിണിയാണെന്ന് ക്രിസിൽഡ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ഞായറാഴ്ച മദംപട്ടി രംഗരാജിനൊപ്പമുളള ചിത്രങ്ങൾ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു ഇവർ. വിവാഹവേഷത്തിലുളള ഇരുവരുടെയും ചിത്രങ്ങളാണ് ഇത്തവണയും ക്രിസിൽഡ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിൽ അറിയപ്പെടുന്ന ഷെഫായ രംഗരാജ് ടെലിവിഷൻ കുക്കറി ഷോയിൽ ജഡ്ജായും പ്രേക്ഷകർക്ക് മുൻപിൽ എത്താറുണ്ട്. കൂടാതെ മെഹന്തി സർക്കസ്, പെൻഗ്വിൻ എന്നീ സിനിമകളിലും അഭിനയിച്ചു. ക്രിസിൽഡ കോളിവുഡ് സിനിമ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമാണ്.
രംഗരാജിന്റെയും ക്രിസിൽഡയുടെയും രണ്ടാം വിവാഹമാണിത്. 2018ൽ സംവിധായകൻ ജെ.ജെ ഫ്രെഡ്രിക്കിനെയാണ് ക്രിസിൽഡ വിവാഹം ചെയ്തിരുന്നത്. അഭിഭാഷകയായ ശ്രുതിയുമായാണ് രംഗരാജിന്റെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ രംഗരാജിന് രണ്ട് മക്കളുണ്ട്.
Baby loading 2025🤰
We are pregnant 🤰
6th month of pregnancy #madhampattyrangaraj #MrandMrsRangaraj #chefmadhampattyrangaraj pic.twitter.com/wA9s87AswJ— Joy Crizildaa (@joy_stylist) July 27, 2025
Read more









