ഏഴ് റണ്‍സകലെ പാണ്ഡ്യയ്ക്ക് സെഞ്ച്വറി നഷ്ടം.

Advertisement

ന്യൂലാന്‍ഡില്‍ ഹാര്‍ദ്ദിക്കിന്റെ ഒറ്റയാള്‍പോരാട്ടം അവസാനിച്ചു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹാര്‍ദ്ദിക്ക് 93 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. പാണ്ഡ്യയുടെ പോരാട്ടംകൂടിയില്ലായിരുന്നെങ്കില്‍ ഇന്ത്യ കൂറ്റന്‍ ലീഡ് വഴങ്ങിയേനേ.

ന്യൂലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ നിലംപരിശാക്കുകയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍. മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ഇന്ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.
മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ഇന്ന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മ്മ(11), ചേതേശ്വര്‍ പൂജാര (26), ആര്‍ അശ്വിന്‍(12), വൃദ്ധിമാന്‍ സാഹ(0) പാണ്ഡ്യ(93) ഭൂംറ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്