ലെസ്റ്റർഷെയറിനെതിരായ കൗണ്ടി മത്സരത്തിനിടെ പെരുമാറ്റച്ചട്ട ലംഘനത്തെത്തുടർന്ന് കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്‌സ് ടീം 12 പോയിന്റ് നഷ്ടപെടുത്തിയിരുന്നു. ഇതിന്റെ പ്രതിഫലനമായി ഇന്ത്യൻ താരം ചേതേശ്വര് പൂജാരയെ ഒരു കൗണ്ടി മത്സരത്തിൽ നിന്ന് ടീം സസ്പെൻഡ് ചെയ്തു എന്നതാണ് ടീമിൽ നിന്ന് പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം മനസിലാകുന്നത്.
ESPN Cricinfo-യിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, സീസണിൽ ക്ലബ് നാല് നിശ്ചിത പെനാൽറ്റികളുടെ പരിധിയിൽ എത്തിയതോടെയാണ് പൂജാരക്ക് സസ്പെന്ഷന് കൊടുക്കേണ്ട അവസ്ഥയിലേക്ക് ടീം എത്തിയത്. കഴിഞ്ഞയാഴ്ച ലെസ്റ്റർഷയറിനെതിരായ 15 റൺസിന്റെ നാടകീയമായ വിജയത്തെ തുടർന്ന് മുഖ്യ പരിശീലകൻ പോൾ ഫാർബ്രേസിന്റെ വാക്കുകളിൽ “മോശം ” പെരുമാറ്റത്തിന്റെ പേരിൽ ജാക്ക് കാർസൺ, ടോം ഹെയ്‌ൻസ്, അരി കാർവേലസ് എന്നീ മൂന്ന് കളിക്കാരെ പുറത്താക്കാനും സസെക്‌സ് തീരുമാനിച്ചു.
“ഡെർബിഷെയറിലെ ഈ മത്സരത്തിൽ ഞങ്ങൾ ജാക്കിനെയും ടോമിനെയും പുറത്തിരുത്തുന്നു,” പരിശീലകൻ പറഞ്ഞു. “അമ്പയർമാരുടെയും മാച്ച് റഫറിയുടെയും തീരുമാനത്തെത്തുടർന്ന് രണ്ട് കളിക്കാർക്കും ഓൺ-ഫീൽഡ് ലെവൽ വൺ, ലെവൽ രണ്ട് കുറ്റങ്ങൾ ചുമത്തിയതുകൊണ്ടാണ് ഇത് സംഭവിച്ചത്. “ആത്യന്തികമായി ഇത് ചേതേശ്വറിന്റെ ലഭ്യതയിയിലേക്ക് നയിച്ച്, ഞങ്ങൾക്ക് 12 പോയിന്റുകൾ നഷ്ടപ്പെട്ടു”
Read more
സീസണിന്റെ തുടക്കത്തിൽ പൂജാരയിലൂടെ തന്നെയാണ് ടീമിന് ശിക്ഷ കിട്ടി തുടങ്ങിയത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.