കേട്ടവർക്കെല്ലാം ഒരു ഷോക്കായിരുന്നു അത്, കേട്ടപാടെ റെയ്‌ന കരയാനാരംഭിച്ചു- അക്ഷര്‍ പട്ടേല്‍

റൈനയും ധോണിയും തമ്മിലുള്ള സൗഹൃദത്തിന്റെ കാര്യം ക്രിക്കറ്റ് ലോകത്തിന് മുഴുവൻ അറിയാവുന്ന കാര്യമാണ്. ധോണി അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിച്ച അന്ന് തന്നെ തന്റെ ആരാധന പാത്രത്തോടുള്ള ഇഷ്ടം കാരണം റൈനയും അന്ന് തന്നെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച കഥയൊക്കെ എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോളുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുകയാണ് അക്ഷര്‍ പട്ടേല്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

” 2014 ഡിസംബര്‍ 30, ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തുകയായിരുന്നു. സമനിലയിൽ അവസാനിച്ച മെല്‍ബണ്‍ ടെസ്ടിന് ശേഷം രവി ഭായ് ഒരു മീറ്റിങ് വിളിച്ചു, എന്നിട്ട് എല്ലാവരോടുമായി ഇപ്പോള്‍ ഒരു കാര്യം പറയാന്‍ പോകുകയാണ്, മഹി വിരമിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. കേട്ടവർക്കെല്ലാം ഒരു ഷോക്കായിരുന്നു അത്,കേട്ടപാടെ റെയ്‌ന കരയാനാരംഭിച്ചു. മഹി ഭായിക്കൊപ്പം ഞാന്‍ ആദ്യമായാണ് ടീം മീറ്റിങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് മഹി ഭായ് എന്നോട് പറഞ്ഞു ‘നീ എത്തിയില്ലേ ഇനി ഞാന്‍ പടിയിറങ്ങട്ടെ’. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഞാന്‍ എത്തിയപ്പോഴേക്കും മഹി ഭായി പോകുന്ന അവസ്ഥ. ഞാന്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു’- അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.

Read more

”മെല്‍ബണില്‍വച്ചു ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവര്‍ക്കു ഞെട്ടലായിരുന്നു. എന്റെ അടുത്തേക്കു സ്വാഭാവിക മട്ടില്‍ നടന്നടുത്ത ധോണി ഇങ്ങനെ പറഞ്ഞു. രവി ഭായ്, എനിക്ക് കുട്ടികളോട് ഒന്നു സംസാരിക്കണം. അതിനെന്താ കുഴപ്പമെന്നു ഞാന്‍ ചോദിച്ചു. ടീമിന്റെ അടുത്ത നായകന്‍ തയാറാണ് ഞാന്‍ ഒഴിയുന്നു എന്നാണ് പറഞ്ഞത്. വിരമിക്കല്‍ പ്രഖ്യാപനം ഏറ്റവും ഉചിതമായ സമയത്തു നടത്താന്‍ കാത്തിരിക്കുകയായിരുന്നു ധോണി. കാരണം തന്റെ ശരീരത്തിന് എന്താണു താങ്ങാനാകുക എന്നതിനെക്കുറിച്ച് ധോണിക്കു ബോധ്യമുണ്ടായിരുന്നു”- ശാസ്ത്രി മുമ്പ് പറഞ്ഞു.