അദാനി- മോദി ബന്ധത്തെ കുറിച്ചുള്ള ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കി

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും മോദി-അദാനി വിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് നടപടി.

രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഖര്‍ഗെയുടെ പ്രസ്താവനയും നീക്കിയതോടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.  മര്യാദ കെട്ടതോ നിലവാരം കുറഞ്ഞതോ ആയ യാതൊന്നും തന്റെ പരാമര്‍ശത്തിലില്ലായിരുന്നെന്നും, എന്തുകൊണ്ട് നീക്കം ചെയ്‌തെന്നും ഖര്‍ഗെ ചോദിച്ചു.

അന്‍പത്തി മൂന്ന് മിനിട്ട് നേരം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ അദാനിയുമായി മോദിയെ ബന്ധപ്പെടുത്തി നടത്തിയ 18 പരാമര്‍ശങ്ങളാണ് നീക്കം ചെയ്തത്. പ്രതിഷേധം രാഹുല്‍ ഗാന്ധി സ്പീക്കറെ നേരിട്ടറിയിക്കും.