കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കേരളത്തിലെ ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റിയിരിക്കുകയാണെന്ന് കെസി പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമെന്നാണ് കെസി വേണുഗോപാല്‍ അപകടത്തെ കുറിച്ച് പറഞ്ഞത്.
ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന മെഡിക്കല്‍ കോളേജിലാണ് അപകടം നടന്നിരിക്കുന്നത്. അപര്യാപ്തതകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ പരിഹരിക്കണം.ഹാരിസ് ഡോക്ടര്‍ ഗത്യന്തരമില്ലാതെ പറഞ്ഞുപോയതാണ്. പ്രശ്‌നം അഡ്രസ്സ് ചെയ്യുന്നതിന് പകരം പറഞ്ഞ ഡോക്ടറെ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും കെസി ആരോപിച്ചു.
എല്ലാ മെഡിക്കല്‍ കോളേജിലും ബില്‍ഡിംഗ് ഓഡിറ്റ് നടത്തണം. മന്ത്രിമാര്‍ നടത്തിയത് വലിയ തെറ്റിധരിപ്പിക്കലാണ്. മറിച്ചായിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. യുഡിഎഫിനെ കുറ്റം പറഞ്ഞു എങ്ങനെ തുടരുമെന്നും കെസി ചോദിച്ചു. എന്തുകൊണ്ട് രക്ഷപ്രവര്‍ത്തനം വൈകി എന്ന് അന്വേഷിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.
Read more
രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണം. ഗവര്‍ണര്‍ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കെസി വേണുഗോപാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ആണ് ഈ പ്രശ്‌നം ഉണ്ടാക്കിയതെന്നും ആരോപിച്ചു.