കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസിട്ടു;പോക്സോ കേസിൽ അറസ്റ്റിലായ പക തീർക്കാൻ ചെന്നൈയിൽ മലയാളി യുവതിയുടെ ജീവനെടുത്തത് മുൻ കാമുകൻ

ചെന്നൈയിൽ മലയാളി യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്ത് തന്നെയാണ് കൃത്യം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. 20 വയസായിരുന്നു. സംഭവത്തിൽ പ്രതിയായ കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ഫൗസിയയാണ് കൊല്ലപ്പെട്ടത്. 20 വയസായിരുന്നു.

ചെന്നൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ് ആഷിഖ് ഫൗസിയയെ കഴുത്തുഞെരിച്ച് കൊലപ്പടുത്തിയത്. ഇരുവരും മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ നാലുവര്‍ഷം മുന്‍ പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് പോക്‌സോ കേസില്‍ ആഷിഖ് അറസ്റ്റിലായി. ഈ പക മനസില്‍ സൂക്ഷിച്ചാണ് ഇയാള്‍ കൊലപാതകം നടത്തിയതായാണ് പ്രാഥമിക നിഗമനം.

കൊലയ്ക്ക് ശേഷം പ്രതി മൃതദേഹത്തിന്റെ ഫോട്ടോടെയുത്ത് പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഇയാള്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയും പെണ്‍കുട്ടിയുടെ പിതാവിന് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.തന്നെ ചതിച്ചതിന് തന്റെ കോടതിയില്‍ ശിക്ഷ നടപ്പിലാക്കിയെന്ന് പറഞ്ഞാണ് മൃതദേഹത്തിന്റെ ചിത്രം പ്രചരിപ്പിച്ചത്.