യുക്രൈനില്‍ കനത്ത ആക്രമണം നടത്തി റഷ്യ. ശനിയാഴ്ച രാത്രിയാണ് റഷ്യ യുക്രൈനില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന യുദ്ധമുഖത്തിനുമപ്പുറമുള്ള പ്രദേശങ്ങളിലേക്കും കിഴക്കന്‍ യുക്രൈനിലും ആക്രമണം നടന്നു.
റഷ്യന്‍ ആക്രമണത്തില്‍ ഖേഴ്സണില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുക്രൈനിലെ മധ്യമേഖലയിലെ പ്രവിശ്യയായ ചുര്‍കാസിയിലും ആക്രമണം നടന്നു. ഇവിടെ ഒരു കുട്ടിയുള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് യുക്രൈനില്‍ ശനിയാഴ്ച രാത്രി നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം റഷ്യ ആയച്ച ഡ്രോണുകളില്‍ 211 എണ്ണം യുക്രൈന്‍ വെടിവെച്ചിട്ടു. 225 എണ്ണത്തിനെ ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍വീര്യമാക്കി. റഷ്യ അയച്ച മിസൈലുകളില്‍ 38 എണ്ണവും പ്രതിരോധിച്ചെങ്കിലും ബാക്കിയുള്ളവ യുക്രൈനിനുള്ളില്‍ ആക്രമണം നടത്തി.
Read more
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രൈനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് വെള്ളിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കനത്ത ആക്രമണമാണ് റഷ്യ യുക്രൈനില്‍ നടത്തിയത്. റഷ്യ-യുക്രൈന്‍ പ്രതിനിധികള്‍ തുര്‍ക്കിയിലെ ഇസ്താംബുളില്‍ വെച്ച് നടത്തിയ രണ്ടുഘട്ട ചര്‍ച്ചകളും ഫലപ്രാപ്തിയിലെത്തിയില്ല.